0%

Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]

Author : രാജാ Read All Parts 1.6K
"തന്നെ ഞാൻ വീട്ടിൽ ഡ്രോപ്പ് ചെയ്യാം.. " "അയ്യോ വേണ്ടാ.. എന്നെ ആ ബസ് സ്റ്റോപ്പിൽ വിട്ടാൽ മതി.." അവൾ പെട്ടെന്ന് ഞെട്ടിയുണർന്ന പോലെ പറഞ്ഞു... "അവിടെ വിട്ടിട്ട് എന്താ കാര്യം.. വീടിന്റെ അവിടെക്കും ബസ് ഉണ്ടാകില്ല.. പിന്നെ ഈ മഴയത്ത് അതു വരെ നടക്കാനോ.. തന്റെ കയ്യിൽ കുട ഉണ്ടോ.. " "മ്മ്ച്ചുo.."എന്ന ശബ്ദത്തോടെ അവൾ ചുമ്മൽ കൂച്ചി.... അന്നേരം അവളുടെ ചേഷട്ടകളും ഭാവങ്ങളും ഒരു കൊച്ചു കുഞ്ഞിനെ പോലെ ആയിരുന്നു...ആദ്യകാഴ്ച്ചയിൽ വലിയ ഗൗരവം തോന്നുമെങ്കിലും പെണ്ണിന്റെ ഉള്ളിൽ ഇപ്പോഴും കുട്ടിത്തം വിട്ടുമാറാത്ത ആ പഴയ അമ്മുക്കുട്ടി ഉണ്ടെന്ന് എനിക്ക് തോന്നി.. മെയിൻ റോഡിൽ നിന്നും കാർ ഞാൻ അവളുടെ നാട്ടിലേക്കുള്ള വഴിയിലോട്ട് തിരിച്ചു.. "ഫസ്റ്റ് കാണുന്ന ലെഫ്റ്റിലൊട്ടുള്ള വഴിയേ പോയാ മതിട്ടൊ..." കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ അവൾ പറഞ്ഞു... "വീട്ടിലോട്ട് നേരെയുള്ള വഴിയല്ലേ പോണ്ടേ..''
"അല്ല അതു വഴി പോണ്ടാ..ഞാൻ പറഞ്ഞ വഴിയേ മതി.. പ്ലീസ് .. " അവൾ അപേക്ഷ പോലെ പറഞ്ഞു... കാര്യം മനസ്സിലായില്ലെങ്കിലും ഞാൻ അവൾ പറഞ്ഞ വഴിയേ തന്നെ വണ്ടി വിട്ടു...മഴ അപ്പോഴേക്കും തോർന്നു തുടങ്ങിയിരുന്നു... ആ വഴി തീരെ തിരക്ക് ഇല്ലാത്തതായിരുന്നു...ഓപ്പോസിറ് വണ്ടികൾ ഒന്നും വരുന്നതുമില്ല... കുറച്ചു കൂടെ പോയപ്പോൾ വഴിയരകിൽ ഒന്നും ഒറ്റ മനുഷ്യകുഞ്ഞിനെയും ഞാൻ കണ്ടില്ല.. ടാർ ഇടാത്ത റോഡ് ആണേലും ഇപ്പോൾ കാണുന്ന ടാർ ഇട്ടു തോട് ആയിട്ടുള്ള റോഡ് പോലെ ഒന്നുമല്ല.. വണ്ടി നല്ല സ്മൂത്ത്‌ ആയി ഓടിക്കാൻ പറ്റുന്നുണ്ട്.. ആ വഴി നേരെ ചെന്നു നിന്നതു പാടത്തോട്ട് ആയിരുന്നു...

💬 Comments

View all comments