Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]
നിന്നു...
ആഴിയിലേക്ക് യാത്രയാകുന്ന അസ്തമയ സൂര്യനെ കാർമേഘങ്ങൾ പുണർന്നിരിക്കുകയാണ്..മന്ദമാരുതൻ എന്നെ തഴുകുമ്പോൾ ഞാൻ വീണ്ടും അറിയുന്നു എന്റെ പ്രണയം..എന്റെയുള്ളിൽ നീയറിയാതെ ഞാൻ സൂക്ഷിക്കുന്ന പ്രണയം...
എന്റെ പ്രിയ പ്രണയപുഷ്പമേ മിഴികളിൽ കുസൃതിയും മൊഴികളിൽ ചിരിയുമായി നീ അരികിൽ ഉണ്ടായിരുന്നുവെങ്കിലും അറിയിച്ചില്ല എന്റെ ഹൃദയം...
ഇനിയും ഞാൻ അവളെ അറിയിച്ചിട്ടില്ലാത്ത എന്റെ പ്രണയം ഒരു വിങ്ങലായി എന്നിൽ ഉണർന്നു..
അവളോടതു പറയാൻ ഇനിയും വൈകിക്കൂടാ എന്നു മനസ്സ് പറയുന്ന പോലെ.. ഇനി ഇതിലും നല്ലൊരു അവസരം കിട്ടിയില്ലെങ്കിലോ..
"ഭദ്ര...ഒരു നിമിഷം..."
എന്റെ ശബ്ദം കേട്ട് എന്നെ അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..എല്ലാം മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു തന്നെ..."ഭദ്ര... എനിക്ക് നിന്നെ ഇഷ്ട്ടമാണ്.. ആദ്യം കണ്ടതു മുതൽ...വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്നു... നിന്നെ ഇതിനു മുൻപ് ആരെങ്കിലും ഇത്ര മേൽ പ്രണയിച്ചിട്ടുണ്ടോ എന്നറിയില്ല.. പക്ഷെ ഒന്നുറപ്പാണ്, നിന്നെയല്ലാതെ മറ്റാരെയും ഞാനിത്ര ഭ്രാന്തമായി സ്നേഹിച്ചിട്ടില്ല..... നിന്നെകുറിച്ച് എല്ലാം അറിഞ്ഞിട്ട് തന്നെയാണ് ഞാൻ എന്റെ പ്രണയം നിന്നോട് പറയുന്നത്..
ഞാൻ നിനക്ക് ആരാകും എന്ന് ചോദിച്ചാൽ,,. എന്റെ ജീവിതം തുടങ്ങിയത് നിന്റെ കൂടെ അല്ല, പക്ഷെ നിനക്ക് ഞാൻ വാക്ക് തരുന്നു എന്റെ ജീവിതത്തിനു അവസാനം ഉണ്ടെങ്കിൽ അതു നിന്റെയൊപ്പം ആയിരിക്കും.. ആ അവസാന നിമിഷം വരെയും ഞാൻ നിന്റെ കൂടെയുണ്ടാകും... ""അത്രയും ഒറ്റശ്വാസത്തിൽ ഞാൻ പറഞ്ഞു നിർത്തിയപ്പോൾ അതുവരെയും കുസൃതിനിറഞ്ഞിരുന്ന മിഴിയിണകൾ ഈറനണിഞ്ഞിരുന്നു ... പിന്നിലേക്ക് രണ്ട് ചുവടുകൾ വച്ച അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നകന്നു..
ഞാൻ ഒരുപാട് വിളിച്ചുവെങ്കിലും എന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ അവൾ
💬 Comments
View all comments