0%

Chapter Title : ❤️അനന്തഭദ്രം 3❤️ [രാജാ]

Author : രാജാ Read All Parts 1.6K
പോയി... അവളുടെ ആ പ്രതികരണം എന്നെ വല്ലാതെ വിഷമിപ്പിച്ചു.... ഞാൻ കാണിച്ചതു എടുത്തുചാട്ടം ആയോ എന്നു തോന്നി എനിക്ക് അപ്പോൾ.... പെട്ടെന്നാണ് എന്റെ ഫോൺ റിങ് ചെയ്തതു... ഓഫീസിൽ ഒപ്പം വർക്ക്‌ ചെയ്യുന്ന ജെയിംസ് ആയിരുന്നു അതു... "ഹലോ ജെയിംസ്..." "ഹലോ സർ, ഒരു ബാഡ് ന്യൂസ്‌ ഉണ്ട്.. " "എന്താ ജെയിംസ്... " "സർ നമ്മുടെ ഓഫീസിലെ വൈഗ.... '' "Yes വൈഗ.. " "ആ കുട്ടി ആത്മഹത്യ ചെയ്തു... " "What .... " "അതെ സർ പിന്നെ,,, ഒരു കാര്യം കൂടി ഉണ്ട്.. She was pregnant, 2 മാസം ആയിരിക്കുന്നു.'' ജെയിംസ് അവസാനം പറഞ്ഞ വാക്കുകൾ എന്റെ തലച്ചോറിലേക്ക് ഒരു മിന്നൽ പിണര് പോലെ ഇരച്ചു കയറി.. വൈഗയുടെ മരണ വാർത്ത എനിക്ക് ഒട്ടും ഉൾകൊള്ളാനായിരുന്നില്ല..ഇന്നലെ വൈകുന്നേരം കണ്ടു പിരിഞ്ഞ അവളുടെ മുഖം മനസ്സിൽ മായാതെ കിടപ്പുണ്ട്... ജെയിംസിനോട്‌ കൂടുതൽ ഒന്നും പറയാൻ ആകാതെ ഞാൻ ഫോൺ വച്ചു... ഇരുണ്ടു മുറുകിയ കാർമേഘങ്ങൾക്ക് കീഴെയായ് ദൂരെക്കു നടന്നകലുന്ന എന്റെ ഭദ്രയെ നോക്കി നിന്ന ആ നേരം എന്റെ മനസ്സിൽ ഓർമ്മ വന്നത് വൈഗ കഴിഞ്ഞ ദിവസം അവസാനമായി മുഖപുസ്തകത്തിൽ കുറിച്ചിട്ട വരികൾ ആയിരുന്നു... ""പിരിയാൻ തുനിഞ്ഞു കഴിയാതെ ഞാൻ നനവാർന്ന മിഴികൾ തുടക്കുമ്പോൾ ചിതറുന്നൊരെൻ സ്നേഹ ഹൃദയത്തിനുള്ള ചിതയാകുന്നു നിന്റെ ഓർമ്മകൾ.... എന്നോളം ആർദ്രമായ് നിന്നെയാരും സ്നേഹിച്ചിട്ടില്ല.. എന്നിലും തീവ്രമായ് നിന്നെയാരും ആഗ്രഹിച്ചിട്ടുമില്ല.... എന്നെക്കാൾ മനോഹരമായി, നിശബ്ദമായി മറ്റാരാണ് നിന്നെ പ്രണയിക്കുക..."" ________**********________ (തുടരണോ...?? )

💬 Comments

View all comments