Chapter Title : അനന്തപുരിയിൽ ആനന്ദം 2 [Ajsal Aju] [Updated]
മാമി ആണ്...
" എന്താ മാമി..."
സുമി: എഴുനേൽക്കാൻ നേരമായില്ലെ... ഇന്ന് മുതൽ അല്ലേ നീ കോളേജിൽ പോകുന്നെ...
ഞാൻ: അയ്യോ... ഞാൻ അത് മറന്നു... അവരൊക്കെ ഇറങ്ങിയ??
സുമി: ആഹ... നല്ല ആളാ... അവരൊക്കെ റെഡി ആകുവാണ്... നീ പെട്ടന്ന് റെഡി ആയി വാ...
"ശരി മാമി... ഞാൻ വേഗം വരാം..." എന്ന് പറഞ്ഞു ഞാൻ ബാത്ത്റൂമിൽ കേറി എൻറെ പ്രഭാത കർമ്മങ്ങൾ ചെയ്ത് പുറത്ത് വന്നു...
എൻറെ അലമാരയിൽ നിന്നും എൻറെ ഫേവറിറ്റ് ആയ റെഡിൽ ബ്ലാക്ക് ചെക്ക് വരുന്ന ഷർട്ടും അഷ് ബ്ലാക്ക് ജീൻസും ഇട്ട് ബാഗ് എടുത്ത് പുറത്തേക്ക് വരുമ്പോൾ ദാ നിക്കുന്ന് എൻറെ കണ്ണ് തളിച്ച് കൊണ്ട് ഷാനി മുന്നിൽ... ഒരു നിമിഷം ഞാനവളെ ഒന്ന് നോക്കി നിന്നു... റെഡ് ടോപ്പും ബ്രൗൺ ലെഗ്ഗിൻസ് അതേ കളർ ഷാൾ തലയിൽ ഇട്ട് നിക്കുന്നു... അവൾടെ നേരിയ ചുരുണ്ട മുടി ഒരുപറ്റം അവൾടെ മുഖത്തിലേക്ക് വീണ് കിടക്കുന്ന കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു... കണ്ണിൽ ഐ ലൈനർ കൊണ്ട് നല്ല പോലെ കണ്ണെഴുതിയുട്ടുണ്ട്... കുറച്ചു നേരം ഞാൻ ആ കണ്ണിൽ തന്നെ നോക്കി നിന്നു... എൻറെ നോട്ടം അവൾടെ ശ്രദ്ധയിൽ പെടുന്നതിന് മുന്നേ തന്നെ ഞാൻ മാറ്റി... ഞാൻ നേരെ താഴേക്ക് വന്നപ്പോൾ മാമി എന്നെ ഫുഡ് കഴിക്കാൻ വിളിച്ചു... അവിടെ പോയി ഇരുന്നപ്പോൾ തന്നെ എല്ലാ തരുണീമണികളും അവിടെ എത്തി...
“ ചെക്കൻ പൊളിയിൽ ആണല്ലോ…. ഈ പോക്കാണെങ്കിൽ കോളേജിലെ പെണ്ണുങ്ങൾ ഒക്കെ ഇവൻറെ പുറകെ ആയിരിക്കും ഉറപ്പാ…” ഷംന അതും പറഞ്ഞു ചിരിച്ചു…
അങ്ങനെ ഞങ്ങൾ എല്ലാരും ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് എൻറെ ഫോർച്ചുണറിൽ തന്നെ കേറി... ഷാനി ആദ്യം മടിച്ചെങ്കിലും അൻസി അവളെ വിളിച്ചു കേറ്റി... ഷംന എൻറെ ഒപ്പം മുന്നിൽ കേറി ഇരുന്നു... ബാക്കി എല്ലാരും പുറകെയും.. അങ്ങനെ ഞങൾ കോളേജിലേക്ക് വിട്ടു.....
കോളേജിൽ പോകുന്നെ വഴിയിൽ തന്നെ എനിക്ക് അവിടെ ചുറ്റുപാടുകളെ പറ്റി ഷംന പറഞ്ഞു തന്നു... കോളേജ് എത്തിയതും വണ്ടി പാർക്ക് ചെയ്ത് ഞങൾ എല്ലാം ക്ലാസ്സിലേക്ക് പോകാൻ ഇറങ്ങി... അപ്പോഴാണ് ഞാൻ അറിയുന്നത് ഞാനും ഷാനിയും ഒരേ ക്ലാസിൽ ആണ് എന്ന്...
"പടച്ചോനെ ഈ മാരണം എവിടെ പോയാലും ഉണ്ടോ" ഞാൻ മനസ്സിൽ ഓർത്ത് നേരെ പ്രിൻസിപ്പൽ ഓഫീസിലേക്കി നടന്നു ഒപ്പം ഷംനയും ഉണ്ടായിരുന്നു... അങ്ങനെ
💬 Comments
View all comments