Chapter Title : അനശ്വരം [Thamburan]
ആംഗ്യം കാണിച്ചു. അന്ന് ആകാശനീല ഷർട്ടും അതിന് മാച്ച് ആയ ആകാശനീല കര ഡബിൾ മുണ്ടുമായിരുന്നു എന്റെ വേഷം., അവിടെ നിന്നും വിഷ്ണുവിന്റെ ആക്സെസ്സും സ്റ്റാർട്ട് ചെയ്തു നേരെ വീട്ടിലേക്ക് വച്ച് പിടിച്ചു. വീട്ടിലെത്തി വാട്സ്ആപ് തുറന്നു നോക്കി:അവളുടെ msg വന്നു കിടപ്പുണ്ട്: എടാ നീ വന്നോ, രാവിലെ അയച്ചതാണ്. രാവിലെ ഫോൺ ചാർജ് കുറവായതുകൊണ്ട് വീട്ടിൽ വച്ച് പോയതാണ്. അവൾ അപ്പോൾ ഓൺലൈനിൽ ഉണ്ട്. ഞാൻ msg അയച്ചു: ഹായ്, ഉടനെ റിപ്ലൈ വന്നു വീട്ടിൽ എത്തിയോ എന്ന് ചോദിച്ച് ഇപ്പൊ എത്തിയതേ ഉള്ളൂ എന്ന് പറഞ്ഞു. അമ്മ കൊണ്ട് വന്ന ചായയും കുടിച്ചു അവളോട് ചാറ്റ് ചെയ്തു ഇരുന്നു എപ്പഴോ ഉറക്കം എന്റെ കണ്ണുകളെ തഴുകി കടന്ന് വന്നു. എണീക്കെടാ ചോറ് കഴിക്കാം എന്നുള്ള അമ്മയുടെ സ്നേഹഭാജനം കേട്ട് എനിക്ക് വേണ്ട നിങ്ങൾ കഴിച്ചോ എന്ന് ആ ഉറക്കചടവ്വിൽ പറഞ്ഞു തീർത്തു. (വീട്ടിൽ അമ്മയും അച്ഛനും ഞാനും ആണ് ഉള്ളത്, എനിക്ക് തല്ലു കൂടാനും സ്നേഹിക്കാനും ഉണ്ടായിരുന്ന എന്റെ സ്വന്തം ചേച്ചിയെ ഇരുപത് തികഞ്ഞപ്പോൾ കെട്ടിച്ചു.) അനശ്വരമായി എന്റെ കൂടെ ഉണ്ടാകുമെന്ന് ഞാൻ കരുതിയ അനശ്വര പിന്നീട് അധിക കാലം ഞാനുമായുള്ള സൗഹൃദം നീണ്ടുനിന്നില്ല. ഒരു മാസം തികയും മുൻപേ അവളോട് ഞാൻ എന്റെ ഹൃദയം ഒരു തവണ കൂടി തുറന്നു.എന്തിനേറെ പറയണം കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയും പോലെ; ഇനി മേലാൽ ഈ നമ്പറിലേക്ക് മെസ്സേജ് അയയ്ക്കരുത്, എന്നെ കാണാനോ വിളിക്കാനോ മേലിൽ ശ്രമിക്കരുത്, നിനക്ക് ഇങ്ങനെയൊരു ഉദ്ദേശ്യം ഉണ്ടായിരുന്നു എന്ന്
💬 Comments
View all comments