Chapter Title : അനിത മിസ്സും അമലും 2 [അർജുൻ]
മറ്റ് വിദ്യാർത്ഥികളോട് ചേച്ചി പറഞ്ഞു..കൂടെ എന്നെ ഒരുപാട് പുകഴ്ത്തലും... ഒരു സെന്റെൻസ് പറഞ്ഞപ്പോൾ ചേച്ചി എന്റെ കണ്ണിലേക്കു നോക്കി അഭിമാനം തുളുമ്പി ആണത് പറഞ്ഞത്
" അമലിനു പഠനത്തിന് ഈ കോളേജ് അല്ല ആവശ്യം.. മറിച്ചു ഇന്ന് കോളേജിന് അവനെയാണ് ആവശ്യം...നമ്മുടെ യൂണിവേഴ്സിറ്റിയുടെ അഭിമാനം എന്നും ഉയർത്തിപിടിയ്ക്കാൻ സാധിക്കുന്ന ഒരാൾ ആയിരിക്കും അമൽ എന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു.." ഇതായിരുന്നു അനിത ചേച്ചിയുടെ ആ വാക്കുകൾ..
ഞാൻ എല്ലാവർക്കും നന്ദി പറഞ്ഞു..പതിവ് ക്ലാസുകൾ തുടങ്ങി.. ക്ലാസിലുള്ളവർക് എന്നോടുള്ള രീതികൾ തന്നെ ഭാവിയിൽ മാറിയതിനു പ്രധാന കാരണം അന്ന് ആണ് സംഭവിച്ചത്...നമ്മുടെ ഇത്തരം അക്കാഡമിക് നേട്ടങ്ങൾ ക്ലാസ്സിൽ ഒരു ബുദ്ധിജീവി സ്ഥാനം തരും എന്നല്ലാതെ നമ്മളോട് അങ്ങനെ സൗഹൃദം കൂടാൻ ആരും വരണം എന്നില്ല..
പക്ഷെ ആൺകുട്ടികൾ എന്നോട് കുറച്ചൊക്കെ സ്നേഹത്തോടെ മിണ്ടാൻ തുടങ്ങിയത് വേറൊരു പെൺകുട്ടി കൂടി ആണ്.. ഹിമ...മുന്നിലുള്ള ബെഞ്ചിൽ സാധാരണ ഒറ്റക്കിരിക്കാറുള്ള എന്റെ ബെഞ്ചിൽ അന്ന് ഹിമ എന്നൊരു കുട്ടി വന്നിരുന്നു...
"Amal can i sit here.." അവൾ ചോദിച്ചു..
എനിക്ക് താത്‌പര്യം അതികം ഇല്ലെങ്കിലും തലയാട്ടി..
അവൾ ആ ബെഞ്ചിന്റെ മറ്റേ അറ്റത്തിരുന്നു..
ആ പീരിയഡ് കഴിഞ്ഞ് ഇന്റർവെൽ ആയപ്പോൾ പേന കൊണ്ട് ഹിമ എന്നെ തോണ്ടി വിളിച്ചു..
" അമൽ എനിക്ക് ഈ സെമെസ്റ്ററിൽ 2പേപ്പർ പോയി.. വീട്ടിലൊക്കെ നല്ല സീൻ ആയിരുന്നു.. ഞാൻ പഠിക്കാൻ വളരെ ആവറേജ് ആണ്.. i know it..തന്റെ കൂടി ഇരിക്കുമ്പോൾ കുറച്ചൊക്കെ അത് കണ്ട് പഠിക്കാമല്ലോ എന്ന് കരുതി ആണ് ഞാൻ ബെഞ്ച്
💬 Comments
View all comments