Chapter Title : അനിത മിസ്സും അമലും 2 [അർജുൻ]
മാറിയത് " അവൾ പറഞ്ഞു
അമൽ ചിരിച്ചു കൊണ്ട്.. "ഇയാളുടെ പേരെന്താ "??
കുറച്ച് പേർ ഞങ്ങൾ സംസാരിക്കുന്നത് ബാക്കിൽ ഇരുന്ന് ക്ലോസ് ആയി ഒബ്സർവ് ചെയ്യുന്നുണ്ട് എന്ന് എനിക്ക് തോന്നി..
ഹിമ ഒരു ഞെട്ടലോടെ " i am hima" ആ ഞെട്ടൽ കണ്ടപ്പോൾ ഞാൻ കരുതി 6മാസം ആയിട്ടും പേരറിയില്ലേ എന്ന് കരുതിയിട്ടാവും എന്ന്... അല്ലേൽ തന്നെ ഇതൊന്നും ശ്രദ്ധിക്കാത്ത ഞാൻ അവളുടെ പേരെന്തിന് അറിയണം എന്നായിരുന്നു എന്റെ ചിന്ത.. പക്ഷെ ഞങ്ങളുടെ ബാച്ചിലെ ഏറ്റവും സുന്ദരി ആയ ഒരു പെണ്ണിന്റെ പേരാണ് എനിക്ക് അറിയാൻ വയ്യാതിരുന്നത് എന്ന് ഉച്ചക്ക് മനസിലായി..
"ഹിമ.. താൻ എന്റെ കൂടി വന്നിരുന്നു എന്ന് കരുതി ഒരു മികവും ഉണ്ടാകാൻ പോണില്ല.. താൻ ഈ സബ്ജെക്റ്റുകളെ ആദ്യം സ്നേഹിക്കു.. അറിയൂ.. പിന്നെ തനിക് പഠനം ആയാസകരമാകും "
"അതെ അമൽ.. പക്ഷെ ഞാൻ അത്ര ആഗ്രഹിച്ചെടുത്ത കോഴ്സ് അല്ല ഇത് അതാണ് പ്രശ്നം.. പക്ഷെ ഇപ്പോൾ എനിക്കിത് കംപ്ലീറ്റ് ചെയ്തേ ഒക്കുള്ളു.."
"ഹിമ, തനിക്ക് പ്രണയ വിവാഹമാണോ അറേഞ്ച്ഡ് മാര്യേജ് ആണോ ഇഷ്ടം " ഞാൻ ചോദിച്ചു..
പെട്ടെന്നു മുഖം ഒന്ന് ഗൗരവത്തിൽ വെച്ച ഹിമ " അമലിനു സഹായിക്കാൻ പറ്റില്ലേൽ അത് പറഞ്ഞാൽ മതി. ഇങ്ങനെ ഉള്ള ചോദ്യങ്ങളുടെ ആവശ്യം ഇല്ല "
"നിങ്ങൾ ചൂടാകാൻ ഞാൻ എന്ത് പറഞ്ഞു.മറുപടി പറയുന്നേൽ പറയാം "
അവൾ വലിയ താത്‌പര്യം ഒന്നുമില്ലാതെ " ലവ് മാര്യേജ് "
"ഓക്കേ. ഹിമ പ്രണയ വിവാഹം നമ്മളുടെ ചോയ്സ് ആണ്... നിനക്കിഷ്ടപെട്ട
💬 Comments
View all comments