Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 16 [രാജർഷി]
വല്ലാത്തൊരു ഭയം മനസ്സിലേക്കിരച്ചു കയറിയിരുന്നു...ഞങ്ങൾ രണ്ടാളും അപ്പോളും താഴേയ്ക്ക് ഒഴുകിയിറങ്ങി പൊയ്ക്കൊണ്ടിരുന്നു...ആദ്യത്തെ ഞെട്ടലിൽ നിന്ന് മുക്തനായപ്പോൾ ഞാൻ അവളെയും വലിച്ചു കൊണ്ട് തുരുത്തിലേയ്ക്ക് നീന്തി...സഗനയ്ക്ക് വല്ലതും സംഭവിച്ചിട്ടുണ്ടാകുമോയെന്നുള്ള ഭയത്തിൽ എന്റെ ഹൃദയം പെരുമ്പറ മുഴുക്കുന്നുണ്ടായിരുന്നു...ഒരുവിധത്തിൽ ഞാൻ അവളെയും കൊണ്ട് തുരുത്തിന്റെ സൈഡിലെത്തിയപ്പോഴേയ്ക്കും അവശനായിക്കഴിഞ്ഞിരുന്നു...ഞാൻ സഗനയെ വട്ടം ചുറ്റിപ്പിടിച്ച് പുഴയിലേക്ക് ചാഞ്ഞു കിടന്ന മരച്ചില്ലയിൽ പിടിച്ചു കിടന്ന് കിതച്ചു...
ക്ഷീണം തെല്ലൊന്നടങ്ങിയപ്പോൾ ആണ് പരിസരം ശ്രദ്ധിക്കുന്നത്...ഞങ്ങൾ കുറെയേറെ താഴോട്ട് ഒഴുകിയെത്തിയിരുന്നു..തുരുത്തിന്റെ മുനമ്പിൽ ആണ് എത്തിയിരിക്കുന്നത്...കരയിലേക്ക് അടുക്കാൻ കുറച്ച് കൂടെ തമാസിച്ചിരുന്നെങ്കിൽ താഴെ ആഴമുള്ള കയത്തിലേയ്ക്ക് എത്തിയേനെ .
ഞാൻ സഗനയെ വട്ടം ചുറ്റിപ്പിടിച്ചു കൊണ്ട് ആയാസപ്പെട്ട് തുരുത്തിലേയ്ക്ക് വലിഞ്ഞു കയറി..ശരീരം തളർന്ന് ബോധമില്ലാതെ കിടന്നത് കൊണ്ട് അവൾക്ക് നല്ല ഭാരം അനുഭവപ്പെട്ടിരുന്നു...ഞാൻ അവളോട് ചേർന്ന് കുറച്ചു നേരം കിതപ്പ് മാറാനായി തറയിൽ മുട്ട് കുത്തിയിരുന്നു...
കുറച്ച് കഴിഞ്ഞപ്പോൾ സഗനയെ കുലുക്കി വിളിച്ചെങ്കിലും അവൾ ഒരു മാറ്റവും ഇല്ലാതെ തളർന്ന് തറയിൽ കിടന്നു...ഞാൻ അവളെ നേരെ കിടത്തി അവളുടെ വയറ്റിൽ അമർത്തി ഞെക്കിക്കൊണ്ടിരുന്നു..അവളുടെ വായിൽക്കൂടെ ഓരോ ഞെക്കിനും വെള്ളം പുറത്തേയ്ക്ക് വന്ന് കൊണ്ടിരുന്നു...പെട്ടെന്നവൾ ചുമച്ചു കൊണ്ട് കണ്ണ് തുറന്നപ്പോൾ മനസ്സിൽ നിറഞ്ഞു നിന്നിരുന്ന ഭയം അലിഞ്ഞില്ലാതായി ..ജീവിതത്തിൽ ആദ്യമായാണ് ഇത് പോലൊരു ഭയം മനസ്സിനെ കീഴടക്കുന്നത്...
കണ്ണ് തുറന്നെങ്കിലും അവൾ തീരെ അവശയായിരുന്നു..തണുപ്പ് കൊണ്ട് നല്ലത് പോലെ വിറയ്ക്കുന്നുമുണ്ട്..ഞാനവളുടെ കാൽപ്പാദം കയ്യിലെടുത്ത് ശക്തിയായി ഉറച്ചു കൊണ്ടിരുന്നു...കുറെ കഴിഞ്ഞപ്പോൾ ഇക്കിളിയെടുത്തിട്ടെന്ന പോലെ അവൾ കാലുകൾ വലിച്ചെടുത്ത് പതിയെ എണീറ്റിരിക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിയാതെ വീണ്ടും തറയിലേയ്ക്ക് വീണ് കിടന്നു...
ഞാനവളെ കോരിയെടുത്ത്
💬 Comments
View all comments