Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 8 [രാജർഷി]
മുൻപ് ചേച്ചിയെ ഒന്ന് വിളിച്ചാൽ പോരായിരുന്നോ...ഇതിപ്പോൾ ഒരു കാര്യവുമില്ലാതെ നിയും വിഷമിക്കുന്നു നിന്റെ പാതിജീവൻ അവിടെക്കിടന്നും വിഷമിക്കുന്നു...എന്തായാലും എനിയ്ക്കെന്റെ ചെക്കന്റെ മനസ്സറിയാൻ പറ്റിയല്ലോ....
ഇനി നിനക്കറിയാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങൾ പറയാം...കേട്ട് കഴിഞ്ഞിട്ട് നി തിരുമാനിയ്ക്ക് എന്താ വേണ്ടതെന്ന്.. നിന്നോട് കാർത്തു ഇഷ്ടം തുറന്ന് പറഞ്ഞിട്ട് ഒരാഴ്ചയല്ലേ ആയിട്ടുള്ളു... എന്നാൽ കേട്ടോ..ചെറുപ്പം മുതൽ കാർത്തുവിന്റെ മനസ്സിൽ നിന്നെ പ്രതിഷ്‌ടിച്ചു പൂജിയ്ക്കുന്നുണ്ടായിരുന്നവൾ നി അറിയാതെ ഇവിടെ വരുമ്പോൾ ഒക്കെ നിന്നെയാവൾ മാറി നിന്ന്
ശ്രദ്ധിക്കുന്നുണ്ടായിരുന്നു....അവളുടെ കൂട്ടുകാരി നിന്റെ പെങ്ങൾ ദിയ പോലും അറിയാതെ ....പക്ഷെ നിങ്ങളുടെ കാര്യത്തിൽ സംശയം തോന്നിയിട്ടു അടുത്ത കുറേക്കാലമായി ദിയ അവളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു...ഒരു ദിവസം ഇവിടെ വന്നപ്പോൾ അവൾ മാറി നിന്ന് നിന്നെ പ്രണയഭാവത്തോടെ നോക്കി നില്ക്കുന്നത് ദിയ കണ്ടു.അന്ന് അവൾ കാർത്തുവിനെ കയ്യോടെ പൊക്കി.അന്നവൾ ദിയയോട് എല്ലാം തുറന്ന് പറഞ്ഞിരുന്നു...
അവൾക്കും കാർത്തുവിനെ നിന്റെ പെണ്ണായി കാണുവാൻ ഇഷ്ടമായിരുന്നു....അന്നേ ദിയ കാർത്തുവിനോട് പറഞ്ഞതാണ് നിന്നോടുള്ള ഇഷ്ടം നേരിട്ട് തുറന്ന് പറയാൻ...ഇപ്പോൾ പടിക്കയല്ലേ..സമയമാകുമ്പോൾ പറയമെന്നായിരുന്നു കാർത്തുവിന്റെ മറുപടി...
അന്ന് നിന്നെയും അഞ്ജുവിനെയും വനത്തിൽ വച്ച് ആ രീതിയിൽ കണ്ടപ്പോൾ ആണ് ഇനിയും പറയാതിരുന്നാൽ നിന്നെ നഷ്ടമാകുമെന്ന ഭയത്തിൽ കാർത്തു നിന്റെ മുന്നിൽ മനസ്സ് തുറക്കുന്നത്...നിന്നെയും അഞ്ജുവിനെയും കണ്ട ദിവസം അവൾ ഇറങ്ങിയിട്ടില്ല..ഇന്നത്തെക്കാളും മോശമായിരുന്നു അവളുടെ അവസ്‌ഥ...ഇതൊന്നും കാർത്തു എന്നോട് പറഞ്ഞതല്ല ഒരു നിമിത്തം പോലെ ഇന്ന് നി അവളുടെ വീട്ടിൽ പോയപ്പോൾ വെറുതേയിരുന്നു ബോറടിച്ചപ്പോൾ ഞാനും ദിയയും ഓരോ കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ നിങ്ങളുടെ കാര്യവും കയറി വന്നു പിന്നെ ഉറങ്ങുന്നത് വരെ കാർത്തു പറഞ്ഞതും
💬 Comments
View all comments