Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 8 [രാജർഷി]
ദിയക്കറിയാവുന്നതുമെല്ലാം അവൾ എനിയ്ക്ക് പറഞ്ഞു തന്നു..
പ്രായത്തിന്റെ അറിവില്ലായ്മ കൊണ്ട് തോന്നിയ പൈങ്കിളി പ്രണയം അല്ല കാർത്തുവിന് നിന്നൊടുള്ളത് നിന്റെ കുറവുകൾ മനസ്സിലാക്കിയുള്ള അഗാധമായ പ്രണയമാണ് നിന്നോടവൾക്കുള്ളത്....
ഒന്ന് ഞാൻ ഉറപ്പ് പറയാം എന്ത് കാരണങ്ങൾ പറഞ്ഞ് നിയവളെ ഒഴിവാക്കാൻ നോക്കിയാലും നീയല്ലാതെ അവളുടെ ജീവിതത്തിൽ വേറൊരു പുരുഷൻ ഉണ്ടാകില്ല...ഇനി നിനക്ക് തീരുമാനിക്കാം അച്ഛനമ്മമാർക്ക് നിങ്ങളുടെ ബന്ധം ഇഷ്ടമാകുമോയെന്നുള്ള മുൻവിധിക്കാണോ അതോ ജീവനേക്കാൾ നിന്നെ മനസ്സിൽ പൂജിച്ച് കഴിയുന്ന കാർത്തുവിനാണോ നിന്റെ മനസ്സിൽ സ്ഥാനം കൊടുക്കേണ്ടതെന്നു....നിയെന്ത് തീരുമാനം എടുത്താലും ഞാനും ദിയയും നിന്റെ കൂടെയുണ്ടാകും...ചേച്ചി പറഞ്ഞവസാനിപ്പിച്ചു...
ചേച്ചി കർത്തുവിനെപ്പറ്റി പറഞ്ഞ കാര്യങ്ങൾ കേട്ടിട്ട് ഞാൻ കല്പിച്ചുണ്ടാക്കിയ പൊട്ടത്തരങ്ങളെക്കുറിച്ച് ഓർത്തിട്ട് എനിക്ക് എന്നോട് തന്നെ അവജ്ഞ തോന്നി...മറ്റെല്ലാം മറന്ന് മനസ്സ് മുഴുവൻ കാർത്തു നിറഞ്ഞു നിന്നു...എനിക്കിപ്പോൾ തന്നെ കാർത്തുവിനെ കാണണമെന്ന് തോന്നി...
ചേച്ചി...എനിയ്ക്കിപ്പോൾ കാർത്തുവിനെ കാണണം...എന്തിന്റെ പേരിലായാലും അവളെ ഞാൻ വിട്ട് കളയില്ല...
ലച്ചു:-ടാ... ചെക്കാ... നി തിടുക്കപ്പെട്ടൊരു തിരുമാനത്തിൽ എത്തേണ്ട ശരിക്കും ആലോചിച്ചു തീരുമാനിച്ചാൽ മതി.തീരുമാനം എന്തായാലും പിന്നീട് അതിൽ നിന്ന് വ്യതിചലിക്കാനോ....കുറ്റബോധം മണ്ണക്കട്ട എന്നൊക്കെ പറഞ്ഞു ഇത് പോലുള്ള കോലാഹലങ്ങൾ ഉണ്ടാക്കാനും പാടില്ല....പെണ്ണുങ്ങളുടെ മനസ്സ് നിങ്ങൾ ആണുങ്ങൾക്ക് അറിയാഞ്ഞിട്ട മോനെ...ഞങ്ങളുടെ മനസ്സിൽ ഒരാളോട് ഇഷ്ടം തോന്നിയാൽ അത് നഷ്ടപ്പെടുത്തേണ്ടി വന്നാൽ ജീവൻ പറിച്ചെറിയുന്ന വേദനയാണ്...
ഞാൻ:-ഇല്ല ചേച്ചി ഞാനിതൊന്നും അറിഞ്ഞിരുന്നില്ല...ഇപ്പോൾ തുടങ്ങിയിട്ടല്ലേ ഉള്ളു അപ്പോൾ അവളുടെ അച്ഛന്റെയും അമ്മയുടെയും സ്നേഹം കണ്ടപ്പോൾ അവരെ വേദനിപ്പിക്കാൻ തോന്നിയില്ല..ചേച്ചിയിപ്പോൾ കാര്യങ്ങൾ പറഞ്ഞപ്പോൾ ആണ് അവളുടെ മനസ്സിൽ ഞാൻ ഇത്രത്തോളം ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്നു മനസ്സിലായത്...ഇനി ആരൊക്കെ എതിർത്താലും എന്തൊക്കെ പ്രതിസന്ധികൾ
💬 Comments
View all comments