Chapter Title : അഞ്ചു ശരങ്ങൾ 2 [കബനീനാഥ്]
സത്യമാണെങ്കിൽ തന്നെയും…
താവഴിയും താതൻ വഴിയും തലമുറകൾ തിരിഞ്ഞങ്ങനെ ബന്ധുജനങ്ങൾ ഒരുപാട് ഉണ്ടെന്നത് സത്യമാണ്…
പക്ഷേ, എപ്പോഴും ആശ്രയിക്കാനൊരാളേയുള്ളൂ…….
ഹൃദയത്തിനു മീതെ കല്ലു വന്നു വീണ ഭാരം അവനു തോന്നി…
എന്നാലും അവനിങ്ങനെയാണ് പറഞ്ഞത്…
“ ഹോസ്പിറ്റലല്ലേ മോളെ… ആളുകൾ ശ്രദ്ധിക്കും….”
അവൻ അവളെ അടർത്തിമാറ്റാനൊരുങ്ങിയതും അവൾ പിടിമുറുക്കി…
“ കുറച്ചു കഴിയട്ടെ ചഞ്ചൂ…….”
അവൾ അവന്റെ ചുമലിൽ തന്നെ തല ചാരി , നിശബ്ദമിരുന്നു…
തന്റെ സാമീപ്യം മാത്രം മതിയവൾക്ക്…
സഞ്ജു തിരിച്ചറിയുകയായിരുന്നു…
ആശ്വാസമായിരിക്കാം… ….
സ്വാന്ത്വനമായിരിക്കാം…….
മനസ്സും ശരീരവും ജീവിതവും തകർന്നിരിക്കുമ്പോൾ ആരാണിങ്ങനെയൊരു തണലും ചുമലും ആഗ്രഹിക്കാതിരിക്കുക…….?
കഴിഞ്ഞ ദിവസങ്ങളിൽ , ചെറുതാണെങ്കിലും അവൾ നൽകിയ സ്പർശനങ്ങളോരോന്നും തനിക്കും വിലപ്പെട്ടതായിരുന്നല്ലോയെന്ന് അവനോർത്തു…
ആലംബമില്ലാത്ത രണ്ടുപേർ…
ആശ്രയമറ്റ രണ്ടുപേർ….
രണ്ടു പേരും തുല്യ ദു:ഖിതർ… ….
രണ്ടു പേർക്കും രണ്ടു പേരെയും അറിയാം…….
അപ്പോൾ പിന്നെ…….?
പരസ്പരം ആശ്വസിപ്പിക്കുവാനും താങ്ങും തണലുമാകുവാനും അവർ തന്നെയേ , അവർക്കുള്ളൂ എന്ന് തിരിച്ചറിവു വന്നാൽ…….?
സഞ്ജു, അറിയാതെ തന്നെ അവന്റെ കൈകൾ അവളെ , അമർത്തിപ്പിടിച്ചു… ….
അതറിഞ്ഞെന്നവണ്ണം, അഞ്ജു, ചുമലിലിരുന്ന ശിരസ്സിളക്കി, കവിൾ അവന്റെ കവിളോടു ചേർത്തു…….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഡിസ്ചാർജ്ജായിട്ടും അഞ്ജു വീട്ടിൽ കിടപ്പു തന്നെയായിരുന്നു…
ദേവി ചേച്ചി ഇതിനിടയിൽ പല തവണ വീട്ടിൽ പോയി …
അവർക്ക് വീട്ടിൽ പട്ടിയും പൂച്ചകളും ആടുകളുമൊക്കെയുണ്ട്…
രെച്ചുവായിരുന്നു പ്രശ്നക്കാരി…
അത്യാവശ്യം പിടിച്ചു നടക്കാൻ തുടങ്ങിയതോടെ അവളെ എല്ലായ്പ്പോഴും ശ്രദ്ധിക്കാൻ ഒരാൾ വേണമെന്നായി..
അത് മനസ്സിലാക്കി, സഞ്ജു ഹോസ്പിറ്റലിൽ നിന്ന് വരുന്ന വഴി തന്നെ ഒരു “ബേബി വാക്കർ” വാങ്ങിയിരുന്നു…
അതിലെ മുത്തുകളും അതിൽ തൊടുമ്പോഴുണ്ടാകുന്ന സംഗീതവും രെച്ചുമോളെ ഒരു പരിധി വരെ മര്യാദക്കാരിയാക്കി…
എന്നാലും അവളുടെ വസ്ത്രങ്ങളും പാംപേഴ്സും മാറ്റലും വൃത്തിയാക്കലും , അതിനിടയിൽ വീട്ടുജോലികളുമായി സഞ്ജു വശം കെട്ടിരുന്നു…
ഒരു പെണ്ണിന് വീട്ടിൽ ഇത്രമാത്രം പണിയുണ്ടാകുമെന്ന് അവൻ സ്വപ്നേപി ചിന്തിച്ചിരുന്നതല്ല…
അഞ്ജുവിന് പൂർണ്ണ വിശ്രമമായിരുന്നു…
നാലു കൂട്ടം കറികളൊക്കെ ഒന്നോ രണ്ടോ ആയി ചുരുങ്ങി…
ചോറാണെങ്കിൽ ഒന്നുകിൽ വെന്തു കുഴയും.., അല്ലെങ്കിൽ വേവില്ല.
അതിനിടയിലുള്ള വേവ് എന്താണെന്ന് സ്റ്റൗവിനു
💬 Comments
View all comments