Chapter Title : അഞ്ചു ശരങ്ങൾ 2 [കബനീനാഥ്]
അവൾ ശിരസ്സിളക്കി…
സഞ്ജു എഴുന്നേറ്റ് ഫ്ലാസ്കിലിരുന്ന കാപ്പി ഗ്ലാസ്സിലേക്ക് പകർത്തി…
ബഡ്ഡിൽ അവളെ എഴുന്നേറ്റിരിക്കാൻ അവൻ സഹായിച്ചു…
തന്റെ ചുമലിലേക്ക് അവളെ ചാരി , അവൻ കാപ്പി ഗ്ലാസ്സ് അവളുടെ ചുണ്ടോടടുപ്പിച്ചു… ….
“കയ്ക്കണ്…….”
ഒരിറക്കു കുടിച്ച ശേഷം അവൾ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു…
“പനി ശരിക്കും വിടാഞ്ഞിട്ടാ… “
രണ്ടു മൂന്നു കവിൾ അവൾ കുടിച്ചിറക്കി…
“ കഴിക്കാൻ വല്ലതും വേണോ…….?”
“ വിശപ്പില്ല ചഞ്ചൂ…….”
അവൾ അവന്റെ മാറിലേക്ക് ചാരിയിരുന്നു…
ആശുപത്രിക്കിടക്കയുടെയും മരുന്നുകളുടെയും ഗന്ധം അവളിൽ നിന്ന് വമിക്കുന്നത് അവനറിഞ്ഞു…
“ കുറഞ്ഞാൽ നാളെ ഡിസ്ചാർജാകാമെന്നാ ഡോക്ടർ പറഞ്ഞത്.. വീട്ടിലിരുന്ന് റെസ്റ്റെടുത്താൽ മതിയെന്ന്……”
സഞ്ജു അവളെ ആശ്വസിപ്പിച്ചു…
“ മേലു വേദനയുണ്ട്…”
അവൾ ദീനതയോടെ പറഞ്ഞു…
“ഈ പനിക്ക് സാധാരണമാണെന്ന് ഡോക്ടർ പറഞ്ഞു… ഇവിടെ കിടക്കുന്നതും വീട്ടിൽ കിടക്കുന്നതും ഒരു പോലെ തന്നെ…”
സഞ്ജു അവൾക്ക് ഊർജ്ജം പകർന്നു…
“ ഞാൻ പറഞ്ഞത് അച്ചട്ടായി ല്ലേ ചഞ്ചൂ……… “
അവൾ അവന്റെ ചുമലിലേക്ക് തല ചായ്ച്ച് അവനെ നോക്കി…
“ എന്ത്…….?”
“പനി പിടിച്ചായാലും രണ്ടീസം റെസ്റ്റെടുക്കണമെന്ന് പറഞ്ഞത്… ….”
“ ഓ……. അതോ……. “
സഞ്ജു ചിരിച്ചു.
“പൊന്നാവ അത് പറഞ്ഞില്ലെങ്കിലും വരാനുള്ള പനി വരാതിരിക്കുമോ… ? “
അവൻ കയ്യെടുത്ത് അവളുടെ കവിളിൽ അരുമയോടെ തലോടി…
“ചഞ്ചു കുറേ , ബുദ്ധിമുട്ടി…ല്ലേ…….?”
അവൾ പിന്നിലിരുന്ന ഇടത്തേ കൈ കൊണ്ട് , അവന്റെ പുറത്തു കൂടി ചുറ്റി…
“പിന്നേ… ഒരുപാട്….”
അവനത് ചിരിച്ചു തള്ളി…
“ നിക്കറിയാലോ……….....”
അവളും മന്ദഹസിച്ചു…
“അതെന്റെ പൊന്നാവയ്ക്കു വേണ്ടിയല്ലേടാ , ചക്കരേ……..”
ഹൃദയം കുതിർന്ന വാത്സല്യാതിരേകത്താൽ അവനവളുടെ മൂക്കിൻ തുമ്പിൽ മൃദുവായി പിടിച്ചു വലിച്ചു കൊണ്ട് ഒരു പ്രത്യേക താളത്തിൽ പറഞ്ഞു…
അതു കേട്ടതും അഞ്ജു വിമ്മിപ്പോയി…….
അവന്റെ കവിളിൽ കവിളുരുമ്മിക്കൊണ്ടവൾ കണ്ണീർ വാർത്തു…
“ചഞ്ചൂ……..”
അഞ്ജുവിന്റെ വിളി ഹൃദയത്തിൽ നിന്നായിരുന്നു…
“ പൊന്നാവയ്ക്കും ചഞ്ചുവല്ലാതാരാള്ളെ……..”
വാക്കുകൾ പൂർണ്ണമാക്കാതെ അവൾ വിമ്മിക്കൊണ്ടിരുന്നു…
അനാഥത്വ ഭയം അവളെയും വേട്ടയാടുന്നുണ്ടെന്ന് ആ നിമിഷം സഞ്ജു തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു…
താനില്ലെങ്കിൽ അവൾക്കാരുമില്ല….
അതൊരു
💬 Comments
View all comments