0%

Chapter Title : അഞ്ചു ശരങ്ങൾ 2 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 59928

ചുവട്ടിൽ നിന്നു നോക്കി മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അപ്രാപ്യമായിരുന്നു…

തുണികളലക്കാൻ ദേവി ചേച്ചിയെ ഏല്പിച്ച് അടുക്കളക്കാര്യം ഏറ്റെടുത്തതായിരുന്നു സഞ്ജു..

ഒരു വേള തുണിയലക്കിയാൽ മതിയായിരുന്നുവെന്ന് അവൻ ചിന്തിച്ചു…

സ്റ്റൗ ഓഫാക്കി അടുക്കളയിൽ നിന്ന് ഹാളിലേക്ക് സഞ്ജു വരുമ്പോൾ ടി.വിയിൽ പഞ്ചാബി ഹൗസ് സിനിമയിലെ രംഗമായിരുന്നു…

രമണന്റെ തുണിയലക്ക്………!

അതു കണ്ടതും അവനറിയാതെ ചിരി പൊട്ടി…

അതേ സമയം തന്നെയായിരുന്നു മുറിയിൽ നിന്ന് അഞ്ജുവിന്റെ വിളിയും…

“ചഞ്ചൂ……..”

അവൻ മുറിയിലേക്ക് കയറിച്ചെന്നു…

അവൾ കട്ടിലിൽ എഴുന്നേറ്റിരിക്കുകയായിരുന്നു…

“നല്ല സ്മെൽ…….”

അഞ്ജു മൂക്കു ചുളിച്ചു കൊണ്ട് തുടർന്നു…

“ ഷീറ്റും കവറുമൊക്കെയൊന്നു മാറ്റണം… എനിക്കൊന്നു കുളിക്കുകയും വേണം……”

വന്നതിൽ പിന്നെ അവൾ വസ്ത്രം മാറുക മാത്രമേ ചെയ്തിരുന്നുള്ളൂ…

“ നാറ്റം കുറച്ചു ദിവസമായിട്ടുണ്ട്… നിന്റെ മൂക്ക് ഇന്നാ തുറന്നത് , അതുകൊണ്ടറിഞ്ഞു……”

സഞ്ജു ചിരിച്ചു…

“ അത്രയ്ക്ക് ബാഡ് സ്മെൽ ആണോ ചഞ്ചൂ എന്റെ…?”

ചോദ്യത്തോടൊപ്പം അവൾ കഴുത്തു ചെരിച്ച് തന്റെ കക്ഷവും ചുമലും മണപ്പിച്ചു നോക്കി…

“ ബ്ളാ……..”

അവൾ ഓക്കാനമിട്ടു…

“ എന്തൊരു നാറ്റം…. “

“എന്നാൽ കുളിക്കാൻ നോക്ക് പെണ്ണേ… “

“ പച്ചവെള്ളത്തിലോ…….?”

അഞ്ജു അതിശയം ഭാവിച്ചു…

“എനിക്കു ചൂടുവെള്ളം മതി…….”

അവൾ മുഖം താഴ്ത്തി, പതിയെ പറഞ്ഞു…

പത്മാവതി പോലും പച്ചവെള്ളത്തിൽ കുളിക്കുന്നതിനാൽ ബാത്റൂമിൽ ഒന്നും ഹീറ്റർ സൗകര്യമില്ലായിരുന്നു…

സഞ്ജു അവളുടെ അടുത്തേക്ക് ചെന്ന് ചെവിയിൽ പിടിച്ച് കളിയായി ഞെരടി…

“ മുതലെടുക്കുവാണല്ലേ സജീ…….”

“അതൊന്നുമല്ല… പച്ചവെള്ളത്തിൽ കുളിച്ച് മേലു വേദന കൂടണ്ടാന്നു കരുതിയാ……”

അവൾ ചുണ്ടുകൾ കൂർപ്പിച്ചു പരിഭവം പോലെ പറഞ്ഞു…

സഞ്ജു പിന്നെ തർക്കിക്കാൻ നിന്നില്ല…

പത്തു മിനിറ്റിനുള്ളിൽ, വലിയ ചരുവത്തിൽ ചൂടു വെള്ളവുമായി അവൻ വന്നു…

അഞ്ജു, നീളമുള്ള ടർക്കി , മാറിനു കുറുകെ കെട്ടി, മുടി ഉച്ചിയിൽ കെട്ടിവെച്ച് കുളിക്കുവാൻ തയ്യാറായി നിൽക്കുകയായിരുന്നു…

“ എന്നെ പുഴുങ്ങാനാണോ….....?”

ചരുവത്തിൽ നിന്ന് ആവി ഉയരുന്നതു കണ്ട് അവൾ ചോദിച്ചു…

“പനി പിടിച്ചത്, ഒരു കാരണമാക്കി നീയെന്നെ മിസ് യൂസ് ചെയ്യുന്നുണ്ടോ എന്നൊരു സംശയം… …. അതിന്റെ കേടങ്ങു തീർത്തേക്കാം…”

അവൻ ചരുവമെടുത്ത്

💬 Comments

View all comments