Chapter Title : അഞ്ചു ശരങ്ങൾ 2 [കബനീനാഥ്]
ബാക്കി വന്നിരുന്നുള്ളൂ..
കുറ്റിയും അടുപ്പും അഞ്ജുവിന്റെ നിർദ്ദേശപ്രകാരം പിന്നിലെ ചെറിയ ഷെഡ്ഡിലേക്കു മാറ്റി…
തുണികളൊക്കെ കൂടി അവൾ പറമ്പിന്റെ അതിരിലിട്ടു കത്തിച്ചു കളയുന്നത് സഞ്ജു കണ്ടു…
“അങ്ങനെ വാടക ലാഭം…….”
സിറ്റൗട്ടിലെ പടിയിൽ അവനരികിൽ വന്നിരുന്നു കൊണ്ട് അവൾ ആത്മഗതം പോലെ പറഞ്ഞു…
“അമ്മ വല്ലതും ചോദിച്ചോ….?”
സഞ്ജു ആരാഞ്ഞു…
“ദേവി ചേച്ചിക്ക് ഞാനൊരു സൂചന കൊടുത്തിട്ടുണ്ട്. അമ്മയോട് അവളുടെ കാര്യം മിണ്ടിയേക്കരുതെന്ന് തമാശയായിട്ടും കാര്യമായിട്ടും പറഞ്ഞു…”
അഞ്ജു ചിരിച്ചു…
എത്ര ലാഘവത്തോടെയാണ് അവൾ ഓരോ വിഷയവും കൈകാര്യം ചെയുന്നതെന്ന് സഞ്ജു ഓർത്തു…
പണ്ട് ഒരു നിസ്സാര കാര്യം കൂട്ടിച്ചോദിച്ച് വഷളാക്കിയ അനുപമ എവിടെ കിടക്കുന്നു… ?
അഞ്ജു എവിടെ നിൽക്കുന്നു… ?
ഒരാളുമായുള്ള അനുപമയുടെ അഫയർ അറിഞ്ഞതു കൊണ്ട് ബന്ധം ഒഴിവാക്കാൻ തീരുമാനിച്ചു എന്നാണ് സഞ്ജു അഞ്ജുവിനോട് പറഞ്ഞിരുന്നത്…
അതിനു പിന്നിലെ മറ്റു കാരണങ്ങളൊന്നും അവൻ അവളെ അറിയിച്ചിരുന്നില്ല…
അല്ലെങ്കിലും ഒരു സഹോദരിയോട് പറയാൻ പറ്റുന്ന കാര്യമായിരുന്നില്ലല്ലോ അത്…
അന്ന് വൈകുന്നേരം മുതൽ അഞ്ജുവിന് ജലദോഷം തുടങ്ങി…
കുളി കഴിഞ്ഞ് അവൾ തുടർച്ചയായ തുമ്മലോടെ മുറിയിലേക്കു പോകുന്നത് സഞ്ജു കണ്ടു…
അമ്മയുടെ മുറിയിലാണ് പലവിധത്തിലുള്ള നാട്ടുമരുന്നുകളും ലൊട്ടുലൊടുക്കു മരുന്നുകളും…
അതിൽ നിന്ന് രാസ്നാദിയും യൂക്കാലിത്തെലവുമായി സഞ്ജു അവളുടെ മുറിയിലേക്കു ചെന്നു…
അഞ്ജു വസ്ത്രം മാറുകയായിരുന്നു…
അടിപ്പാവാട ധരിക്കുവാനുള്ള മടികൊണ്ട് , ചുരിദാർ പാന്റും അതിനു മുകളിൽ ഇറക്കം കുറച്ചടുപ്പിച്ച നൈറ്റിയുമായിരുന്നു സാധാരണ അവളുടെ വീട്ടിലെ വേഷം…
അവൾ നൈറ്റി തല വഴി ധരിക്കുകയായിരുന്നു…
നൈറ്റി ധരിച്ച ശേഷം അവൾ മുടിയെടുത്ത് മുന്നിലേക്കിട്ടു…
“എന്നതാ കയ്യിൽ…….?”
“
💬 Comments
View all comments