0%

Chapter Title : അഞ്ചു ശരങ്ങൾ 2 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 38076

മുഖമെടുത്തു വെച്ചു.

“ചഞ്ചു ങ്ങനിരുന്നാ മതി… ഞാനുറങ്ങിക്കോളാം…….”

അവൾ പതിയെ പറഞ്ഞു…

അവൻ അവളുടെ മുടിയിഴകളിലും ചുമലുകളിലും കഴുത്തിലും പതിയെ തലോടിക്കൊണ്ടിരുന്നു…

“ നീയെന്താ ചോറുണ്ണാതെ… ….?”

“വിശപ്പില്ലാ…….”

“ ഇവിടെ ടാബ്ലറ്റ്സ്‌ ഒന്നും ഇല്ലേ…?”

“ ഒരെണ്ണം ഞാൻ കഴിച്ചു…”

അവൾ മറുപടി കൊടുത്തു…

“ നമുക്ക് ഒന്ന് പോയി നോക്കാന്നേ ഹോസ്പിറ്റലിൽ…….”

“വേണ്ട… ചഞ്ചു ഇവിടിരുന്നാൽ മതി…”

അവൾ വലതു കൈ എടുത്ത് അവന്റെ കാൽമുട്ടിൽ ചുറ്റി…

സമയം പോകുന്തോറും, അഞ്ജു പുതപ്പിനടിയിൽ വിറയ്ക്കുന്നത് അവൻ അറിഞ്ഞു തുടങ്ങി…

മാത്രമല്ല… അവളുടെ നിശ്വാസത്തിനും പൊള്ളുന്ന ചൂട്…

സംഗതി ഗുരുതരമാണെന്ന് അവന് മനസ്സിലായി.

അവളുടെ ശിരസ്സ് പതിയെ എടുത്തു മാറ്റി, അവൻ എഴുന്നേറ്റു…

ഹാളിൽ വന്ന് ദേവി ചേച്ചിയെ വിളിച്ച് കാര്യം പറഞ്ഞു…

കാർ, സിറ്റൗട്ടിലേക്കു തിരിച്ചു വെച്ച ശേഷം അവൻ ചെന്ന് അഞ്ജുവിനെ കുലുക്കി വിളിച്ചു…

“ മോളേ… എഴുന്നേൽക്ക്…….”

“ റച്ചു… കഴിയട്ട….....”

അവൾ അവ്യക്തമായി പറഞ്ഞു…

ദേവി ചേച്ചിയോട് മോളെ നോക്കുവാൻ പറഞ്ഞേല്പിച്ച ശേഷം അവൻ പുതപ്പു മാറ്റി അവളെ കിടക്കയിൽ നിന്ന് വാരിയെടുത്തു…

“തണ്ക്കണ് ചഞ്ചൂ… ….”

അവൾ കുട്ടികളേപ്പോലെ ചിണുങ്ങി…

“പനിച്ചിട്ടാണു പൊന്നാവേ…….”

അവൻ അവളെ പിടിച്ചു നേരെ , മുൻപിൽ നിർത്തി…

അവളുടെ അഴിഞ്ഞു പോയ മുടിയിഴകൾ കൂട്ടി , അവൻ വൃത്താകൃതിയിൽ കെട്ടിവെച്ചു…

“ഡ്രസ്സ് മാറണ്ടേ…… ? “

“ ഊഹും…….”

കുഴഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു…

“ വാ………......'’

“ന്നെയെടുത്തോ……..”

പനിക്കിടയിലും അവൾ കുസൃതി നിറഞ്ഞ പൊന്നാവയായി…

“ പിന്നേ…….”

സഞ്ജു പറഞ്ഞു കൊണ്ട് അവളെ കിടക്കയിലേക്ക് തന്നെ പിടിച്ചിരുത്തി…

ഹാളിൽ ചെന്ന്, അവളുടെ റഫ് യൂസിനുള്ള ചപ്പൽ ഒരു ജോഡി എടുത്തു കൊണ്ടു വന്നു…

“ ഇതങ്ങിട്ടേ……. എന്നിട്ട് നടന്നു ചെന്ന് കാറിൽക്കയറ്….”

“ട്ടു , താ ചഞ്ചൂ…….”

അവൾ വീണ്ടും കിടക്കയിലേക്ക് ലംബമായി മലർന്നു…

സഞ്ജു, ശ്രദ്ധയോടെ അവളുടെ കാലുകളിൽ ചെരുപ്പണിയിച്ചു…

പിന്നീടവളെ ചുമലിലാക്കി, കാറിന്റെ കോ- ഡ്രൈവർ സീറ്റിലിരുത്തി സീറ്റ് ബൽറ്റ് ധരിപ്പിച്ചു…

ദേവി ചേച്ചിയോടു പറഞ്ഞിട്ട് അവൻ വണ്ടി സ്റ്റാർട്ട്

💬 Comments

View all comments