0%

Chapter Title : അന്തര Chapter 1 [Rog]

Author : Rog Read All Parts 43.4K

പോലും പിന്നീട് അവനു നോക്കാനായില്ല. അവൻ തിരിഞ്ഞു അവന്റെ കാറിൽ കയറി വണ്ടി എടുത്തു വീട്ടിലേക്ക് പാഞ്ഞു.

പിന്നീടുള്ള ദേഷ്യം അവൻ റോഡിലും വണ്ടിയിലും തീർത്തു. കാറിന്റെ ആക്സിലേറ്ററിൽ അവൻ കാലുകൾ അമർത്തിപ്പിടിച്ചു. വണ്ടി വലിയ സ്പീഡിൽ കുതിച്ചു. എതിരെ വരുന്ന വാഹനങ്ങളെ അപകടപ്പെടുത്തുന്ന രീതിയിലാണവൻ വണ്ടി ഓടിച്ചത്. എങ്ങനെയൊക്കെയോ അപകടം പറ്റാതെ അവൻ വീട്ടിൽ എത്തി.

അവൻ ബാത്‌റൂമിൽ കയറി ഷവർ ഓൺ ആക്കി അതിന്റെ അടിയിൽ നിന്നു. മുഖത്തിലൂടെ ഒഴുകുന്ന വെള്ളത്തുള്ളികളിൽ അവൻ കണ്ണുനീർ ഒളിപ്പിച്ചു. അവൻ വാവിട്ടലറി കരയാൻ തുടങ്ങി. മനസ്സിലൂടെ അവളുമായി ഉള്ള കുറെ ഓർമ്മകൾ കടന്നു പോയി. കണ്ടുമുട്ടിയതും ഇഷ്ടം പറഞ്ഞതും ആദ്യ ചുംബനം ഒരുമിച്ചു ചിലവഴിച്ച നിമിഷങ്ങൾ അങ്ങനെ പലതും. എല്ലാം അവന്റെ മനസ്സിനെ വീണ്ടും ആഴത്തിൽ മുറിവേൽപ്പിച്ചുകൊണ്ടിരുന്നു.

ഒരുപാട് നേരത്തെ കരച്ചിലിനു ശേഷം അവന്റെ മനസ്സ് പതിയെ ശാന്തമായി. അവൻ തല തുവർത്തി എസി ഓൺ ആക്കി അവന്റെ ബെഡിൽ നഗ്നനായി കിടന്നു. ക്ഷീണം കൊണ്ടവൻ എപ്പോഴോ ഉറങ്ങി പോയി.

സമയം ഇരുട്ടി തുടങ്ങിയിരുന്നു. ഫോണിന്റെ മുഴക്കം കേട്ടാണവൻ എഴുന്നേറ്റത്. ഫോണിന്റെ സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ടവന്റെ മനസ്സിൽ അടങ്ങിക്കിടന്ന അരിശം വീണ്ടും ഇരച്ചു കയറാൻ തുടങ്ങി.

"ആലിയ"

24 മിസ്സ്ഡ് കോൾസ്.

അവൻ ഫോൺ കട്ട് ആക്കി വീണ്ടും ഉറങ്ങാൻ ശ്രമിച്ചെങ്കിലും ആ പേര് അവനെ അലട്ടിക്കൊണ്ടിരുന്നു. ഫോൺ വീണ്ടും മുഴങ്ങാൻ തുടങ്ങി, വീണ്ടും അവൾ തന്നെ. കുറച്ചു നേരം മടിച്ചു നിന്നതിനു ശേഷം അവൻ ഫോൺ കോൾ അറ്റൻഡ് ചെയ്തു.

"എടാ, ഞാൻ പറയുന്നത്

💬 Comments

View all comments