Chapter Title : അന്തര Chapter 1 [Rog]
ഇത്രയൊക്കെ സംഭവിച്ചിട്ടും അവൾക്കു ഒരു കൂസലുമില്ല. അവൾക്കിനിയും സുഖിക്കണം. അവൻ കണ്ണുകൾ തുടച്ചു പുറത്തേക്കിറങ്ങി സ്റ്റെപ്പുകൾ വഴി താഴേക്കിറങ്ങി. അവന്റെ തല പെരുക്കുന്നുണ്ടായിരുന്നു, മുഖം ദേഷ്യം കൊണ്ട് ചുവന്നു.
അവൻ സ്റ്റെപ്പുകൾ ഇറങ്ങി പാർക്ക് ചെയ്ത വണ്ടിയുടെ അടുത്തെത്തി. അപ്പോഴേക്കും ബിൽഡിങ്ങിന്റെ സെക്യൂരിറ്റി അവന്റെ അടുത്തെത്തി. പ്രായമായ ഒരു മനുഷ്യൻ, ചുളുങ്ങിയ ചർമ്മം, നരച്ച മുടികൾ, മെലിഞ്ഞു ഉണങ്ങിയ ശരീരം, നെഞ്ചിൽ ഒരു നെയിം ടാഗ് ഉണ്ടായിരുന്നു 'ശ്രീധരൻ'.
"കുഞ്ഞിന് ബുദ്ധിമുട്ടായല്ലേ, ലിഫ്റ്റ് ശരിയാക്കാൻ ആളെ വിളിച്ചിട്ടുണ്ട്." അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
പക്ഷെ അവന്റെ മനസ്സിൽ അവളോടുള്ള ദേഷ്യം ഇരച്ചു കയറിക്കൊണ്ടിരുന്നു. അവൻ വലിയ ഒച്ചയിൽ അയാളോട് ദേഷ്യപ്പെടാൻ തുടങ്ങി.
"താനൊക്കെ പിന്നെ എന്തു കാണാൻ ഇരിക്കുവാ? ഇതൊക്കെ നേരത്തെ ശരിയാക്കണ്ടേ? മനുഷ്യൻ എത്ര നില നടന്നു കയറി എന്നറിയുവോ?" അവൻ അയാളുടെ മുഖത്തു നോക്കി അലറാൻ തുടങ്ങി. "തരുന്ന പൈസയ്ക്ക് കുറച്ചെങ്കിലും കൂറ് കാണിക്ക്. അതെങ്ങനെ ഒരു പണിയും ചെയ്യില്ലല്ലോ, രാവിലെ വന്നു വൈകുന്നേരം വരെ വെറുതെ തിന്നു കുടിച്ചു ഇരിക്കുക. മാസാ മാസം കാശു കിട്ടുന്നുണ്ടല്ലോ, അതും വാങ്ങി പോക്കറ്റിൽ ഇട്ടു വീട്ടിൽ പോകുക."
അവനു ദേഷ്യം പിടിച്ചു നിൽക്കാനായില്ല, അയാൾക്ക് നേരെ അവൻ കൈ ഓങ്ങി. അയാൾ നന്നായി പേടിച്ചിരുന്നു. പ്രായം പോലും പരിഗണിക്കാതെ അയാളെ അവൻ ചീത്തപറഞ്ഞിരുന്നു. അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു, അയാൾ ആകെ വിറക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് സ്ഥലകാല ബോധം വന്ന അവൻ അടിക്കാൻ ഓങ്ങിയ കൈയുടെ ചലനം നിർത്തി പോക്കറ്റിൽ ഇട്ടു. എന്നിട്ട് കാറിന്റെ താക്കോൽ എടുത്തു. അയാളുടെ മുഖത്തേക്ക്
💬 Comments
View all comments