Chapter Title : അന്തർജ്ജനം [ആൽബി]
അവൾ ആ കൽപ്പടവുകളിൽ കാത്തിരിക്കും.അവളിലെ മദനപുഷ്പം ചുരത്തികൊടുക്കുന്ന തേൻ നുകരുന്ന വണ്ടായിമാറും അവനപ്പോൾ.ഒരു വെളുപ്പിന് അവന്റെ മാറിൽ തല ചായ്ച്ചു പരിഭവം പറയുകയാണ് ഇന്ദിര.
ദേ ഇവിടൊരുത്തി കരച്ചിലാരുന്നു, എന്നാലും ഒരു വാക്ക് പറഞ്ഞിട്ട് പൊയ്ക്കൂടാരുന്നോ.അമ്മയെ കാണാനാന്നു പറഞ്ഞിരുന്നേൽ ഞാൻ മുടക്ക് പറയുവോ.കാണാതെ സങ്കടായി നിക്ക്.
തിരക്കിട്ടു പോയതല്ലേ ഇന്ദുട്ടി,ആ സമയം ഒന്ന് കാണാൻ കൂടി കഴിഞ്ഞില്ല.ആരെയാ ഒന്ന് പറഞ്ഞേൽപ്പിക്കുക.
ന്റെ സങ്കടം കൊണ്ട് പറഞ്ഞതാ, പിണങ്ങല്ലെട്ടൊ.
ഇന്ദുട്ടി,എന്താ നിനക്കിത്ര വെറുപ്പ്, തിരുമേനിയോട്.
വെറുപ്പാ എനിക്ക് അയാളോട്. അറിയോ രാജീവന്,അല്പം ദൂരെ കോലോത്തുപാടം അതാ എന്റെ നാട് അവിടെ പുതുക്കിയ ക്ഷേത്രത്തിൽ താഴികക്കുടം സമർപ്പണത്തിനും പുനർപ്രതിഷ്ഠക്കും വന്നതാ ഇയാള്. അവിടെ ശാന്തിപ്പണി ആയിരുന്നു അച്ഛന്.ക്ഷയിച്ച ഇല്ലത്തിന്റെ അവകാശി,അതും പണയത്തില്. അവിടെവച്ചാ അയാളെന്നെ കാണുന്നതും ഞാൻ ഒരു മോഹമായി അയാളുടെ ഉള്ളിൽ കേറുന്നതും. അറിയുവോ,ഇയാളുടെ ആദ്യഭാര്യ ഇയാള്ടെ ചവിട്ട് കൊണ്ട്.........
എന്നിട്ട് നാട്ടിൽ അങ്ങനെ അല്ലല്ലോ കേൾവി.
അത് ഇയാള് തെറ്റിദ്ധരിപ്പിച്ചതാ. അതിനുശേഷം കുറെക്കാലം കഴിഞ്ഞാ ഞാൻ കണ്ണിൽപ്പെടുന്നത്. ഇല്ലത്തെ സാഹചര്യം അയാൾ മുതലെടുത്തു.എന്റെ ഇളയത് ഒരു പെണ്ണാണെ, അവളെ വേളികഴിപ്പിച്ചു വിടാം,വസ്തു തിരിച്ചെടുക്കാം എന്നൊക്ക അച്ഛനെ വിശ്വസിപ്പിച്ചു. പാവം പ്രതാപിയായ വാമനൻ തിരുമേനിയെ വിശ്വസിച്ചു. താഴെയുള്ളവൾ എങ്കിലും ഒരു കരക്കെത്തും എന്നുകരുതി ഞാൻ അയാൾക്ക് കഴുത്തുനീട്ടി.
ചതിയായിരുന്നു,പിന്നീടാണ് അച്ഛന് കാര്യങ്ങൾ മനസ്സിലായിത്തുടങ്ങിയത് പറഞ്ഞ വാക്കൊന്നും പാലിച്ചില്ല. അയാളെ വിശ്വസിച്ചു ഒന്നുരണ്ടു കൂട്ടർ അവളെ കണ്ടുപോയെങ്കിലും തിരുമേനി ഒടുക്കം കൈമലർത്തി. ഇവിടെയും വന്നു അച്ഛൻ,കിടപ്പാടം എങ്കിലും എടുത്തുകൊടുക്കാൻ അപേക്ഷിച്ചു.അന്ന് ഒത്തിരി അപമാനിച്ചാ ഇറക്കിവിട്ടത്.ഒന്നെന്നെ കാണാൻ കൂടി അനുവദിച്ചില്ല.ആട്ടി ഇറക്കിവിട്ടു
💬 Comments
View all comments