0%

Chapter Title : അന്തർജ്ജനം [ആൽബി]

Author : alby Read All Parts 2K

കേട്ടാ വിശ്വാസിക്കുവോ.

അതും നേരാ രാധസാറെ. ഏതായാലും കൊച്ചു സാറിനോട് ഒന്നേ ഈ വയസ്സന് പറയാനുള്ളൂ. ഇതിൽ എന്തേലും സത്യമുണ്ടേൽ കൈവിട്ടുകളയരുത് അതിനെ. ക്ഷേത്രനടയിൽ നിക്കുമ്പോ ദേവി എഴുന്നെള്ളി നിൽക്കുവാണോ എന്ന് തോന്നുമെനിക്ക്. തിരുമേനിയുടെ കാൽക്കീഴിൽ കിടന്ന് നശിക്കുന്ന ഒരു ജന്മം.അതിനെ ആ പടുകുഴിയിൽ നിന്നു രക്ഷിക്കാനായാൽ പുണ്യം കിട്ടും.

മ്മം,ഒന്ന് മൂളുകമാത്രം ചെയ്തു രാജീവ്‌."പിന്നെ രാധസാറെ ഉത്സവം ഇങ്ങടുക്കാറായി.എന്തൊക്കെയാ നമ്മുടെ ഭാഗത്തുനിന്ന് വേണ്ടതെന്നു വച്ചാൽ ഒന്ന് പറയണം.ചിട്ടവട്ടങ്ങൾ തെറ്റെരുതല്ലൊ"

അതിനെന്താ സാറെ,നമ്മളീ ഉത്സവം ഭംഗിയാക്കും.

അതെ,സാറിവിടെ വന്നിട്ടുള്ള ആദ്യ ഉത്സവം അല്ലെ.കേമം ആവും, ആക്കണം.

നിങ്ങൾ കൂടെയണ്ടെങ്കിൽ എല്ലാം ഭംഗിയാവും. !!!!! വൈകിട്ട് അത്താഴത്തിന് കടയിൽ എത്തിയതാണ് രാജീവൻ.ദാമു പതിവുപോലെ ഒരു മൂലയിൽ ഒതുങ്ങിയിട്ടുണ്ട്.സരള അവന് വിളമ്പിത്തുടങ്ങി.

സാറെ,സരളക്ക് സാറിന്റെയത്രേം പഠിപ്പും പത്രാസും ഇല്ല.പക്ഷെ ഓരോന്ന് കേൾക്കുമ്പോൾ സങ്കടപ്പെടുകയും അതുപോലെ സന്തോഷിക്കുകയും ചെയ്യുന്നൊരു മനസ്സുണ്ട്.ഒള്ളത് പറയുവോ,എന്താ ഇന്ദുക്കുഞ്ഞുമായിട്ടൊരു ഇടപാട്. സുമതി പറഞ്ഞത് ഞാനിപ്പോഴും വിശ്വസിച്ചിട്ടില്ല.

അങ്ങനൊന്നും ഇല്ല ചേച്ചി.അവര് വെറുതെ.

സാറെ,സാറിന്റെ കണ്ണുകൾ, അവ കള്ളം പറയില്ല.ഞാൻ കാണാൻ തുടങ്ങിയിട്ട് കുറച്ചുനാളെ ആയുള്ളൂ, ഈ കൈകൊണ്ടാ സാറിന് വച്ചു വിളമ്പുന്നത്.ആ സാറ് കള്ളം പറഞ്ഞാൽ എനിക്ക് മനസ്സിലാവും.

ചേച്ചി അതുപിന്നെ......

ഒന്നും പറയണ്ട സാറെ.ഒത്തിരി അനുഭവിച്ചു ആ കുട്ടി.അതിനൊരു ആശ്വാസം കിട്ടിയാൽ.വിട്ടുകളയരുത് ചേർത്തുപിടിച്ചോണം അതിനെ.കൂടെ ഉണ്ടാവും.

ചേച്ചി.........

പേടിക്കണ്ട,നാട്ടുകാർ ഇപ്പോഴും ഒന്നും വിശ്വാസിച്ചിട്ടില്ല.സുമതിയെ നന്നായി അറിയാം എല്ലാർക്കും. ഒരു മാറ്റം വാങ്ങി അതിനെ കൊണ്ടുപോ സാറെ.അതില് ഏറ്റവുമധികം സന്തോഷിക്കുന്ന വ്യക്തി ഞാനാവും. പിന്നെ നാട്ടുകാരുടെ നോട്ടവും ഭാവവും സാറ് കാര്യമാക്കണ്ട.വച്ച കാൽ മുന്നോട്ട് തന്നെ.

മ്മം,എന്നാ

💬 Comments

View all comments