Chapter Title : അനു സിതാര 2
ഒന്നും ആലോചിക്കാൻ നിൽക്കാതെ ഞാൻ പറഞ്ഞു. ചേച്ചി അതി സുന്ദരിയാണ് പക്ഷെ അതിനെ കാൾ എന്റെ കണ്ണുകളെ മയക്കിയ്തു സിതാര യാണ്.
അഞ്ജു : സൗന്ദര്യതെ കുറിച്ച് ഒന്നു മറിയാതാ നിന്നോട് ചോദിച്ച ഞാനാ മണ്ടി.
അപ്പോഴും അനു ചേച്ചി എന്നെ നോക്കി പുഞ്ചിരിക്കുകയായിരുന്നു. അങ്ങനെ സൗന്ദര്യതെ കുറിച്ചുള്ള ചർച്ച അവിടെ അവസാനിച്ചു.
കാട്ടുവള്ളി ഊഞ്ഞാലിൽ ഇരുന്ന് ഞങ്ങൾ കൊച്ചു കൊച്ചു തമാശകൾ പറഞ്ഞിരുന്നു...
ഞാൻ : അനു ചേച്ചിക്ക് ലൈൻ ഉണ്ടോ ?
അനു : എന്തെ ഇപ്പോ അങ്ങനെ ചോദിക്കാൻ കാരണം ?
ഞാൻ : ചുമ്മാ അറിഞ്ഞിരിക്കാൻ വേണ്ടി ചോദിച്ചുന്നേ ഉള്ളു.
അനു : നിനക്ക് എന്താ തോന്നുന്നത് ?
ഞാൻ : ഉണ്ടല്ലേ....
അനു : ഇതുവരെ ഇല്ല..
ഞാൻ : അത് കള്ളം. ഇത്രയും ലുക്ക് ഉള്ള ചേച്ചിക്ക് ലൈൻ ഇല്ലെന്നോ ?
അനു : ഇല്ല ന്ന് ല്ലേ പറഞ്ഞത്.
ഞാൻ : പ്രൊപോസൽ വരാറുണ്ടോ ?
അതുണ്ട്. ഇതു വരെയായി എത്ര പ്രൊപോസൽ വന്നിട്ടുണ്ട്? ഒരു 20 ന് മുകളിൽ ആയിട്ടുണ്ടാവും. എന്നിട്ട് എന്തെ ഒന്നും അസെപ്റ് ചെയ്യാതിരുന്നത് ? താല്പര്യമില്ല. പഠിക്കേണ്ട സമയത്തു പ്രണയിച്ചു നടന്നാൽ ഒടുവിൽ എക്സാംൽ തോറ്റു പോവും മോനെ.
പഠിച്ചു കഴിഞ്ഞില്ലേ ഇനി പ്രണയിച്ചുടെ ? നോക്കട്ടെ. ചേച്ചി നല്ല ലുക്ക് ഉള്ളവനെ നോക്കിയാൽ മതി ട്ടോ. എനിക്ക് നല്ലോണം ലുക്ക് ഒന്നും വേണമെന്നില്ല. നല്ല സ്വഭാവം ഉണ്ടായിരിക്കണം , പിന്നെ എന്നെ നന്നായി നോക്കണം.
എനിക്ക് ഇഷ്ടപെട്ടു ചേച്ചിടെ സെലെക്ഷൻ
💬 Comments
View all comments