Chapter Title : അനുഭവങ്ങൾ ഷംനയും ഷാലുവും [Sidharth]
കണ്ടില്ല. വേറൊന്നും ചിന്തിക്കാതെ അവളെ കോരിയെടുത്ത് സിറ്റൗട്ടിലെ ഭ്രാന്തപ്പടിയിൽ കിടത്തി. കുറച്ച് വെള്ളമെടുത്ത് മുഖത്ത് തെളിച്ച് അവളെ വീണ്ടും തട്ടി വിളിച്ചു. പതിയെ ആ കുട്ടി കണ്ണുകൾ തുറന്നു, കുറച്ച് നേരം ചുറ്റും നോക്കി. എന്നെ കണ്ടിട്ടാകണം പൊടുന്നനെ അവൾ പിടഞ്ഞെണീക്കാൻ നോക്കി. എന്നാൽ മനസിനനുസരിച്ച് ശരീരം വഴങ്ങാൻ കൂട്ടാക്കിയില്ല. തളർന്ന് താഴെ വീഴാൻ പോയ അവളെ വീണ്ടും താങ്ങിയെടുത്ത് തൂണിൽ ചാരിയിരുത്തി. നെറ്റിയിൽ കൈവച്ച് നോക്കിയപ്പോൾ ചുട്ടുപ്പൊള്ളുന്ന ചൂട്. അവൾക്ക് കുടിക്കുവാൻ കുറച്ച് വെള്ളം നൽകി. "താൻ എന്തെങ്കിലും കഴിച്ചോ? " ഞാൻ ചോദിച്ചു ഇല്ലെന്നവൾ പതുക്കെ തലയാട്ടി. ഇപ്പോൾ വരാം എന്ന് പറഞ്ഞ് ഞാൻ വീട്ടിലേക്ക് വിട്ടു. രാവിലെ കുടിക്കുവാൻ വെച്ചിരുന്ന കഞ്ഞി ഒരു പാത്രത്തിലേക്ക് പകർന്നു. കുറച്ച് അച്ചാറും , ഫസ്റ്റ് എയിഡ് ബോക്സിൽ നിന്ന് പനിക്കുള്ള രണ്ട് പാരസെറ്റമോളുമെടുത്ത് ഞാൻ അപ്പുറത്തേക്ക് ചെന്നു. അവൾ അതേ ഇരിപ്പ് ഇരിക്കുന്നുണ്ടായിരുന്നു. ഞാനവൾക്കരികെ ഇരുന്നു. കഞ്ഞി സ്പൂണിൽ കോരി കൊടുത്തു. ആദ്യമൊന്ന് മടിച്ചെങ്കിലും അവൾ പതുക്കെ വാ തുറന്ന് അത് കഴിച്ചു. കൂടെ അച്ചാറും നൽകി . പനി കാരണം വായൊക്കെ വല്ലാതെ ചവർക്കുന്നുണ്ടെന്ന് അവളുടെ മുഖഭാവത്തിൽ നിന്ന് എനിക്ക് മനസിലായി. കഞ്ഞി മുഴുവനായും അവൾ കുടിച്ചു. ഒരു കോപ്പയിൽ കുറച്ച് വെള്ളമെടുത്ത് കുൽകുഴിയുവാൻ കൊടുത്തു. പാവം പുറത്തേക്ക് തുപ്പാൻ നോക്കി സാധിച്ചില്ല കൃത്യം എൻ്റെ കൈകളിലേക്ക് അവ വന്ന് വീണു. അവൾ ദയനീയമായി എന്നെ നോക്കി. സാരമില്ലെന്ന് ഞാൻ കണ്ണടച്ചു കാണിച്ചു. ഒരു തുണിയെടുത്ത് ഞാനവിടെയെല്ലാം വൃത്തിയാക്കി. " ഇയാൾടെ പേരെന്താ?" "
💬 Comments
View all comments