Chapter Title : അനുഭവങ്ങൾ ഷംനയും ഷാലുവും [Sidharth]
ഷാലു " അവൾ അവ്യക്തമായി പറഞ്ഞു " അകത്തേക്ക് പോണോ "? ഞാൻ ചോദിച്ചു വേണ്ടെന്നവൾ തലയാട്ടി സിറ്റൗട്ടിലിട്ടിരുന്ന ഒരു ചെറിയ സോഫ അവൾ ചൂണ്ടിക്കാണിച്ച് തന്നു. ഞാനവളെ അതിലിരുത്തി രണ്ട് പേർക്ക് ഇരിക്കാൻ പാകത്തിനുള്ളതായിരുന്നു അത്. ഗുളിക കഴിക്കുവാനായുള്ള വെള്ളമെടുക്കാൻ ഞാൻ അകത്തേക്ക് കയറി. ഒരു ഗ്ലാസിൽ വെള്ളവും ഉള്ളിലെ സോഫയിലുണ്ടായിരുന്ന തലയിണയും, പുതപ്പുമെടുത്ത് ഞാൻ പുറത്തിറങ്ങി.തലയിണ അവളുടെ തലക്ക് പിന്നിൽ വെച്ച് കാൽ നീട്ടിവയ്ക്കുവാൻ ഒരു കസേരയും വെച്ചു കൊടുത്തു. അവൾ ഗുളിക കഴിച്ചു ചാരിക്കിടന്നു.കയ്യിലുണ്ടായിരുന്ന പുതപ്പ് പുതപ്പിച്ചു. സിറ്റൗട്ടിലെ പടിയിൽ ഇരിക്കാൻ ചെന്ന എന്നെ അവൾ കൈകാണിച്ച് വിളിച്ചു അരികിൽ ഇരിക്കാൻ പറഞ്ഞു. ഞാനവിടെയിരുന്നു.എൻ്റെ മാറിൽ തല വെച്ച് വലതു കൈക്കൊണ്ട് എൻ്റെ വയറ്റിൽ ചുറ്റിപ്പിടിച്ച് കിടന്നു. പനിയുടെ ഊക്ക് കാരണം പാവം പറ്റെ തളർന്നിരുന്നു. കുറേ നേരം ഞാനവൾക്കരികിൽ അങ്ങിനെ ഇരുന്നു. മയക്കത്തിൽ എന്തൊക്കെയോ അവൾ പറയുന്നുണ്ടായിരുന്നു. സമയം ഉച്ചയായി, ദൂരെ നിന്ന് ഒരു കാറിൻ്റെ ഹോണടി ശബ്ദം കേട്ട് ഞാൻ മുഖമുയർത്തി നോക്കി. ഈ വീട്ടിലെ ബാക്കി അംഗമാണെന്ന് എനിക്ക് മനസിലായി. പതുക്കെ അവളിൽ നിന്ന് മാറി. എൻ്റെ അസാന്നിധ്യം മനസിലാക്കിയെന്നവണ്ണം അവൾ കൺ തുറന്നു. " തൻ്റെ സിസ്റ്ററ്റർ വരുന്നുണ്ട്, ഞാൻ പോകട്ടെ" ഒരു നനുത്ത പുഞ്ചിരി മാത്രമായിരുന്നു മറുപടി. കാമറയും തൂക്കി വീട്ടിലെത്തി. സോനു അപ്പോഴേക്കും പടിപ്പുരയിൽ നിൽപ്പുണ്ടായിരുന്നു. ഒരു ജീപ്പ് വാങ്ങാൻ തീരുമാനിച്ചിരുന്നു ബുക്കിംങ്ങ് എല്ലാം കഴിഞ്ഞ് വണ്ടി എത്തിയെന്ന് ഷോറൂമുക്കാർ രാവിലെ വിളിച്ചിരുന്നു. അവനേയും കൂട്ടി ഒറ്റപ്പാലത്തുള്ള മഹേന്ദ്രയുടെ ഷോറൂമിലേക്ക് പുറപ്പെട്ടു. ബസ്സിലാണ് പോയത്.
💬 Comments
View all comments