Chapter Title : അനുരാഗ മധുരാലസ്യം [സ്പൾബർ]
കേട്ട് കിടക്കുകയാണ് ഗോപീകൃഷ്ണൻ മാഷ്..
കവിതയിൽ മുഴുകിക്കിടക്കുകയാണെങ്കിലും, അയാൾ മലർന്ന് കിടന്ന് ആലോചിക്കുന്നത് സൗമ്യ ടീച്ചറിനെ കുറിച്ചാണ്..
തന്നോട് സംസാരിക്കാനുണ്ടെന്നും രാത്രി പത്ത് മണിക്ക് വിളിക്കാമെന്നുമാണ് സൗമ്യ പറഞ്ഞത്..
അതെന്തിനാണെന്ന് മാഷിന് ശരിക്കറിയാം..
സൗമ്യയുടെ ഉള്ളിലെ ഇഷ്ടം എന്നേ തിരിച്ചറിഞ്ഞവനാണ് മാഷ്..
പക്ഷേ, അവളെ ഒരിക്കൽ പോലും പ്രോൽസാഹിപ്പിച്ചിട്ടില്ല..
വിവാഹ മോചനം കഴിഞ്ഞ് നിൽക്കുന്ന സൗമ്യക്ക് വേറൊരു വിവാഹം അത്യാവശ്യമാണെങ്കിലും, തനിക്കത് വേണ്ട..
ഇനിയൊരു വിവാഹത്തെ പറ്റി ചിന്തിക്കുന്നത് പോലുമില്ല..
താനൊരു പുനർ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അതിനേറ്റവും യോജിച്ചത് സൗമ്യ ടീച്ചർ തന്നെയാണ്..
പക്ഷേ വേണ്ട..
സൗമ്യ ടീച്ചറിനെ വേറേതെങ്കിലും നല്ലൊരാൾ വന്ന് വിവാഹം കഴിച്ചോളും..
മുപ്പത്തഞ്ച് വയസല്ലേ അവൾക്കായിട്ടുള്ളൂ..
നല്ല സുന്ദരിയും, പോരാത്തതിന് സർക്കാർ ജോലിയും..
നല്ല ചെറുപ്പക്കാരെത്തന്നെ അവൾക്ക് കിട്ടും..
മൊബൈലിൽ കേട്ടുകൊണ്ടിരുന്ന കവിത പെട്ടെന്ന് നിന്നു..
പകരം റിംഗ്ടോൺ കേൾക്കാൻ തുടങ്ങി..
സൗമ്യയാണെന്ന് മാഷിനുറപ്പായിരുന്നു..
മേശപ്പുറത്ത് വെച്ച മൊബൈൽ അയാൾ ബെഡിൽ കിടന്ന് കൊണ്ട് തന്നെ കയ്യെത്തിച്ച് എടുത്ത് നോക്കി.. സൗമ്യടീച്ചർ എന്ന് സേവ് ചെയ്ത പേരിലേക്ക് നോക്കി അയാൾ കോളെടുത്തു..
“” ഹലോ മാഷേ…””
സൗമ്യയുടെ മധുരമായ സ്വരത്തിൽ ഒരു കാമുകിയുടെ എല്ലാ ഭാവങ്ങളുമുണ്ടായിരുന്നു…
“” ആ… ടീച്ചറേ…””
പിന്നെ കുറേ നേരത്തേക്ക് അപ്പുറത്ത് മിണ്ടാട്ടമില്ല..
“” ഹലോ… സൗമ്യ ടീച്ചറേ… ടീച്ചറ് വിളിക്കുന്നതും കാത്താ ഞാനീ ഉറങ്ങാതെ കിടക്കുന്നത്… എന്നിട്ടെന്തേ മിണ്ടാതിരിക്കുന്നത്…?”.
മാഷ് തമാശ രൂപത്തിൽ ചോദിച്ചു..
“ അത്… മാഷേ… എനിക്ക്… എനിക്കൊരു കാര്യം… “
സൗമ്യ കിടന്ന് അരിവറുത്തു..
“” ടീച്ചർക്കെന്തോ എന്നോട് പറയാനുണ്ടെന്ന് പറഞ്ഞില്ലേ… എന്താ ടീച്ചറേ… ?..
എന്തോ സഹായം വേണമെന്നും പറഞ്ഞിരുന്നു… “
മാഷ് സൗമ്യമായാണ് ചോദിച്ചത്..
“”മാഷേ… എനിക്ക് കുറച്ച് നേരം സംസാരിക്കാനുണ്ട്… മാഷിന് ഉറങ്ങാറായോ…?”
ഒരു മറുചോദ്യമാണ് സൗമ്യ ചോദിച്ചത്..
“ ഉറങ്ങാറൊക്കെയായി… എന്നാലും ടീച്ചർക്ക് പറയാനുള്ളത് മുഴുവൻ കേട്ടിട്ടേ ഞാനിന്ന് ഉറങ്ങൂ…”
ചിരിയോടെ മാഷ് പറഞ്ഞു..
സൗമ്യക്ക് പറയാനുള്ളത് എന്താണെന്ന് വ്യക്തമായി അയാൾക്കറിയാമായിരുന്നു…
“” മാഷിന്റെ കുടുംബത്തെ പറ്റി ചോദിക്കുന്നത് കൊണ്ട് മാഷിനെന്തെങ്കിലും വിരോധമുണ്ടോ…?”
“” എന്റെ കുടുംബത്തെ പറ്റി ഇനി ടീച്ചർക്കെന്താണ് അറിയാനുള്ളത് ..?.
എല്ലാം ടീച്ചർക്കറിയാവുന്നതല്ലേ…?.
എനിക്ക് അമ്മ മാത്രമേ ഉള്ളൂ… “”
“” ഉം… അതെനിക്കറിയാം… പക്ഷേ… മാഷ്… മാഷെന്താ… കല്യാണം കഴിക്കാത്തത്…?..
അതാണെനിക്കറിയേണ്ടത്… “
“” അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ ടീച്ചറേ… എനിക്ക് കല്യാണം കഴിക്കാൻ തോന്നിയില്ല…
💬 Comments
View all comments