Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]
" അതൊക്കെ അപ്പൂപ്പൻ ചുമ്മ പറഞ്ഞതല്ലിയോ.... മിന്നൂന്റെ അമ്മ ഒരു മണ്ടിയായൊണ്ട് എല്ലാം അത് പോലെ വിശ്വസിച്ചു.... ഒഴിഞ്ഞു പോന്നെ പോട്ടെന്നു വച്ചതാ മിന്നൂസേ.... അപ്പൂപ്പൻ അറിഞ്ഞില്ലല്ലോ മിന്നൂസ് അപ്പൊ അമ്മേടെ വയറ്റിൽ ഉണ്ടാരുന്ന കാര്യം.... "
" അപ്പോ അമ്മ എഞ്ഞെ തിഞ്ഞാരുന്നോ..?? "
അവളുടെ സംശയം കേട്ട് അയാൾ ചിരിച്ചു...
" മിന്നുവെ... നീ അപ്പൂപ്പനെ ബുദ്ധിമുട്ടിക്കാതെ വന്നേ... വാ കുളിക്കാം.."
ഇന്ദു അങ്ങോട്ടേക്ക് വന്നു കൊണ്ട് പറഞ്ഞു.....
" വേന്റ... മിന്നൂന് കുളിച്ചണ്ടാ.... മിന്നു കച കേക്കുവാ.... "
അവൾ ചിണുങ്ങികൊണ്ട് അയാളുടെ തോളിലേക്ക് ചാഞ്ഞു....
" അപ്പൂപ്പന്റെ മിന്നൂസ് പോയി കുളിച്ചിട്ട് വാ... ഇനിയും കഥ പറഞ്ഞു തരാം... "
" ചക്കര അപ്പൂപ്പൻ... ഉമ്മ... "
മിന്നു അയാളുടെ കവിളിൽ ഉമ്മ വച്ചു... അപ്പോളേക്കും ഇന്ദു അവളെ വന്ന് എടുത്തു...
" ഈ അച്ഛനാ ഇവളെ വഷളാക്കുന്നത്.... പെണ്ണ് ഇപ്പോ ആരു പറഞ്ഞാലും കേൾക്കില്ലന്നായി... "
ഇന്ദു പരിഭവം പറഞ്ഞു....
" കുഞ്ഞല്ലേടി... സാരമില്ല മാറിക്കോളും... അവൻ എത്താറായില്ലേ... "
" എത്താറായിന്ന വിളിച്ചപ്പോ പറഞ്ഞേ... ദേ വന്നല്ലോ... "
അപ്പോളേക്കും മുറ്റത്ത് ഒരു കാർ വന്നു നിന്നു.... അമൽ ഒരു പെട്ടിയുമായി അതിൽ നിന്നും ഇറങ്ങി അകത്തേക്ക് വന്നു...
" എന്റച്ചാ എനിക്ക് ഇത് വയ്യ.... തൊഴിലാളി പ്രശ്നം തീർക്കാൻ ചെന്ന് അവരുടെ എല്ലാ ഡിമാൻഡും അംഗീകരിക്കാമെന്ന് സമ്മതിച്ചപ്പോൾ ഇപ്പൊ അത് വേണ്ടന്ന്... സംഗതി നേതാക്കൻമാർക്ക് പണം വേണം... തൊഴിലാളികൾക്ക് ഒന്നും കൊടുത്തില്ലെങ്കിലും അവന്മാർക്ക് ഒന്നുമില്ല... നേതാക്കൻമാരെ എല്ലാത്തിനെയും
💬 Comments
View all comments