0%

Chapter Title : അപർണ എന്ന അപ്സരസ്സ് 3 [Kamadhevan]

Author : KAMADHEVAN Read All Parts 69.3K

തുടർന്നു.

“ഒരു ദിവസം ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു. വഴിയിൽ വെച്ച് അവൻ എന്നെ തടഞ്ഞു. എന്നോട്… ഉമ്മ തരാമോ എന്നൊക്കെ ചോദിച്ചു.”

അവളുടെ ശബ്ദം വളരെ ചെറുതായി.

“എനിക്ക് പേടിയായി. അവൻ എന്റെ അടുത്തുവന്ന് എന്റെ കയ്യിൽ പിടിച്ചു.... ഞാൻ കുതറി മാറാൻ ശ്രമിച്ചു....അവൻ വിട്ടില്ല.... അന്ന് അവൻ എന്റെ കവിളിൽ ഉമ്മ വെച്ചു. ഞാൻ പേടിച്ചു കരഞ്ഞു. ഞാൻ കുതറി മാറി അവിടെ നിന്ന് ഓടി വീട്ടിൽ എത്തി. അന്ന് വീട്ടിൽ എത്തിയപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു. പിന്നെ അച്ഛനും മാമനും ഒക്കെ ഇടപെട്ടു.”

അവൾ പതിയെ ഒരു ശ്വാസം വിട്ടു.

“അതിനുശേഷം അത് നിന്നു. അവൻ പിന്നെ എന്നെ ശല്യം ചെയ്തിട്ടില്ല.”

നിഖിൽ കുറച്ചു നേരം ഒന്നും പറഞ്ഞില്ല.

അവന്റെ മുഖത്ത് ദേഷ്യം ഉണ്ടായിരുന്നു. പക്ഷെ അവനെ തന്നെ അമ്പരപ്പിച്ചുകൊണ്ട് അവനതു കേൾക്കുമ്പോൾ ഒരുതരം സുഖം തോനി. അവൻ മുഖഭാവം മാറാതെ ഇരിക്കാൻ സ്റെടിച്ചു. ദേഷ്യം കാണിച്ചു അവളെ ഭയപ്പെടുത്താതിരിക്കാൻ ആ ദേഷ്യം അടക്കിവെച്ചു.

അവൻ അവളുടെ കൈ മാത്രം മുറുക്കിപ്പിടിച്ചു.

“അപ്പൂസേ…”

“മ്മ്?”

“അന്ന് നീ പേടിച്ചോ?”

അവൾ പതിയെ തലയാട്ടി.

“ഒരുപാട്.”

“പക്ഷെ നീ അന്ന് ചെയ്തത് ശരിയായിരുന്നു. വീട്ടിൽ പറഞ്ഞത് വളരെ നല്ല കാര്യം ആണ്.”

അവൾ ഒന്നും പറഞ്ഞില്ല.

നിഖിൽ അവളുടെ തലയിൽ പതിയെ കൈവെച്ചു.

“പക്ഷെ ഒരു കാര്യം നീ ഓർക്കണം. കഴിഞ്ഞത് കഴിഞ്ഞു...”

അവൾ അവന്റെ മുഖത്തേക്ക് നോക്കി.

“ഞാൻ ഒന്നും ചെയ്തില്ലല്ലോ…”

“അതാണ്. നീ ഒന്നും ചെയ്തില്ല. നിനക്ക് ഇഷ്ടമില്ലാത്ത കാര്യം ആർക്കും

💬 Comments

View all comments