0%

Chapter Title : അപർണ എന്ന അപ്സരസ്സ് 3 [Kamadhevan]

Author : KAMADHEVAN Read All Parts 69.3K

പെട്ടന്ന് സ്വായബോധത്തിലേക്കു വന്നു. അവളോട് പറഞ്ഞു

അറിയില്ലായിരുന്നു അപ്പൂസേ നമ്മൾ ഇവിടെ വരും എന്നും ഇങ്ങനെ ഇരിക്കും എന്നും. സോറി.  കുഞ്ഞികുമ്പ വിശക്കുന്നുണ്ടോ മോൾക് എന്ന് ചോദിച്ചു.

അവൾ തലയാട്ടി അതെ എന്ന് പറഞ്ഞു....

ഞാൻ പറഞ്ഞു നീ വല്യ മൗഗ്ലി അല്ലെ, ഇത് നിന്റെ കാടും പുഴയും അല്ലെ വല്ല പോത്തിനേം വേട്ടയാടി തിന്നോ.

അവൾ മോന്ത കോർപ്പിച്ചു ദേഷ്യം അഭിനയിച്ചു.

എന്റെ കയ്യിൽ ചോർ ഉണ്ട്. രാവിലെ ഒന്നും കഴിച്ചില്ല അപ്പൊ അമ്മ ആക്കി തന്നു വിട്ടു. ഉച്ചവരെ അല്ലെ എക്സാം അത് കഴിഞ്ഞു കഴിച്ചിട്ട് വന്ന മതി പറഞ്ഞ്. ഞാൻ അത് കഴിച്ചോളാം എന്ന് പറഞ്ഞു കൊഞ്ഞനം കാണിച്ചു....

ഒരു നിമിഷം മിണ്ടാതെ നിന്നു എന്നിട്ട് മുഖം ഒക്കെ വാടി കണ്ണൊക്കെനിറച്ചു എന്നോട് ചോദിച്ചു

നിഖിലേട്ടാ എനിക്ക് വാരിത്തരാമോ....

എനിക്ക് ആകെ വിഷമമായി... ഞാൻ എണീച്ചവളെ മുറുക്കെ കെട്ടിപിടിച്ചു നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത് പറഞ്ഞു..

നീ എന്റെ മൗഗ്ലി കുഞ്ഞല്ലേ... നിനക്ക് ഞാൻ വാരിത്തന്നിലേൽ പിന്നെ ആർക്കുകൊടുക്കാന...

അതും പറഞ്ഞു ഞാൻ അവളുടെ ബാഗ് തുറന്ന് ചോറുപത്രം എടുത്ത് അരുവിയിൽ കയ്യും കഴുകി അവൾക്കു വാരികൊടുത്തു.

ഞാൻ അവളുടെ ബാഗ് തുറന്ന് ചോറുപാത്രം എടുത്തു. അരുവിയിലെ തണുത്ത വെള്ളത്തിൽ കൈ കഴുകി അവളുടെ അടുത്തേക്ക് ഇരുന്നു.

ആദ്യ ഉരുള ചോറെടുത്ത് അവളുടെ വായ്ക്കരികിലേക്ക് നീട്ടിയപ്പോൾ അവൾ ഒരു നിമിഷം എന്നെ തന്നെ നോക്കി നിന്നു. കണ്ണുകളിൽ ഇപ്പോഴും ആ ചെറിയ നനവുണ്ടായിരുന്നു. പക്ഷെ ചുണ്ടിന്റെ കോണിൽ പതിയെ ഒരു പുഞ്ചിരി വിരിഞ്ഞു.

💬 Comments

View all comments