0%

Chapter Title : അപർണ എന്ന അപ്സരസ്സ് 3 [Kamadhevan]

Author : KAMADHEVAN Read All Parts 69.3K

അത് കഴിച്ചെങ്കിലും ഇപ്രാവശ്യം ഒന്നും പറഞ്ഞില്ല.

കുറച്ചു നേരം കഴിഞ്ഞ് വളരെ പതുക്കെ ചോദിച്ചു.

“ഞാൻ ഇത്രയും മാറിപ്പോയിരുന്നോ നിഖിലേട്ടാ?”

ആ ചോദ്യം കേട്ടപ്പോൾ എന്റെ കൈ ഒന്ന് നിശ്ചലമായി.

“എന്താ അങ്ങനെ ചോദിക്കുന്നത്?”

“എനിക്ക് തന്നെ അറിയില്ലായിരുന്നു… ഞാൻ എപ്പോഴാണ് ഇങ്ങനെ ആയതെന്ന്.”

അവളുടെ ശബ്ദം വീണ്ടും ഇടറി.

ഞാൻ ചോറുപാത്രം ഒന്ന് വശത്തേക്ക് വെച്ചു.

അവളുടെ മുഖം എന്റെ കൈകളിൽ കോരിയെടുത്തു.

“നീ മാറിയതൊന്നുമില്ല അപ്പൂസേ… കുറച്ചു വേദനകൾ നിന്നെ മിണ്ടാതാക്കിയതാ.”

അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി.

“പക്ഷെ നീ ഇപ്പോഴും എന്റെ അതേ അപ്പൂസ് തന്നെയാണ്.”

അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ കവിളിലൂടെ താഴേക്ക് ഒഴുകി.

ഞാൻ അത് വിരലുകൊണ്ട് തുടച്ചു.

“ഇനി കരയണ്ട.”

അവൾ ചെറിയൊരു പുഞ്ചിരിയോടെ ചോദിച്ചു.

“എന്നെ ചിരിപ്പിക്കാൻ ഇങ്ങനെ ഒക്കെ പറയുന്നതാണോ?”

“അല്ല.”

ഞാൻ ചിരിച്ചു.

“നിന്നെ ചിരിപ്പിക്കാൻ വേണ്ടി ഇനി ഞാൻ എന്തും ചെയ്യും.”

അവൾ ഒന്നും പറഞ്ഞില്ല.

പകരം പതിയെ എന്റെ കൈ പിടിച്ചു.

ആ ചെറിയ കൈ എന്റെ കൈക്കുള്ളിൽ ഇരിക്കുമ്പോൾ, ആ അരുവിയിലെ വെള്ളം പോലും കുറച്ചു നേരത്തേക്ക് നിശ്ശബ്ദമായതുപോലെ എനിക്ക് തോന്നി.

ചുറ്റും ആരുമില്ല.

കാടിന്റെ നിശ്ശബ്ദത.

അരുവിയുടെ നേർത്ത ശബ്ദം.

അവളുടെ കൈ എന്റെ കൈയിൽ.

അത്ര മാത്രം മതിയായിരുന്നു ആ നിമിഷത്തിന്.

ഞാൻ വീണ്ടും ചോറ് എടുത്തു.

“വാ… ഇനിയും കഴിക്ക്.”

അവൾ ചിരിച്ചു.

“നിഖിലേട്ടാ…”

“മ്മ്?”

“ഇങ്ങനെ എന്നും എനിക്ക് വാരിത്തരുമോ?”

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.

“നീ ചോദിക്കേണ്ടി വരാത്ത ദിവസം

💬 Comments

View all comments