0%

Chapter Title : അരളിപ്പൂന്തേൻ 6 [Wanderlust]

Author : wanderlust Read All Parts 993

ഇവളും ഞാനും കൂടി കളിച്ച നാടകമാ.. എന്റെ മോളുടെ ഇഷ്ടമല്ലെടാ എന്റെയും ഇഷ്ടം.

: കാര്യം ഇവള് അപ്പനെ കേറി തന്തയെന്നു വിളിക്കുകയും, തലയടിച്ചു പൊട്ടിക്കുകയും ഒക്കെ ചെയ്യുമെങ്കിലും മോളെന്ന് വച്ചാൽ അങ്ങേർക്ക് ജീവനാ. ഇത്രയും അവൾ എന്റെ രാജീവേട്ടനോട് ചെയ്യുമ്പോ ചെറിയൊരു പണി ഞാനും തിരിച്ച് കൊടുക്കണ്ടേ മോനെ ശ്രീകുട്ടാ..

: അമ്മേ…! ഇത്രയും നാൾ എന്റെ കൂടെ കൂടിയിട്ട് എനിക്കിട്ട് തന്നെ പണിഞ്ഞു അല്ലെ. കൊടുക്ക് ഏട്ടാ രണ്ടെണ്ണത്തിനും. ഞാൻ മര്യാദയ്ക്ക് ഉറങ്ങിയിട്ട് എത്ര ദിവസമായെന്നറിയോ..

സന്തോഷവും കണ്ണുനീരും ഒരുമിച്ച് വന്നതിന്റെ വെപ്രാളത്തിൽ തുഷാര എന്തെല്ലാമോ വിളിച്ചുകൂവി. അവസാനം ഓടിവന്ന് എന്നെ കെട്ടിപിടിച്ച് നിന്ന അവളെ അടർത്തുമാറ്റി ഞാൻ ആ ചന്ദനക്കുറിയിട്ട നെറ്റിയിൽ എല്ലാവരെയും സാക്ഷിയാക്കി ആദ്യത്തെ മുത്തം പകർന്നപ്പോൾ അവൾ സന്തോഷംകൊണ്ട് എന്നെ കെട്ടിപിടിച്ച് ആനന്ദ കണ്ണുനീർ പൊഴിച്ചു.. മകളുടെ സന്തോഷവും എന്നോടുള്ള സ്നേഹത്തിന്റെ ആഴവും കണ്ട അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ നിറഞ്ഞു. തുഷാരയെ മാറ്റി നിർത്തി ഞാൻ ദാസപ്പേട്ടന്റെ അടുത്തേക്ക് പോയി.

: ദാസേട്ടാ.. ക്ഷമിക്കണം, വല്ലാത്തൊരു മൂഡിൽ ആയിപ്പോയി, അതാ

: അയ്യേ… എനിക്ക് അറിയായിരുന്നു എല്ലാം. രാജീവേട്ടൻ എന്നോട് എല്ലാം പറയും. മോൻ എന്തിനാ വിഷമിക്കുന്നേ നീ നമ്മുടെ മരുമോൻ അല്ലേടാ..

: പണ്ട് ഞങ്ങൾ ചെയ്തതൊക്കെ മറക്കണം. സോറി

: പോടാ അവിടുന്ന്.. നിന്റെ തല്ല് കിട്ടിയതിൽപ്പിന്നെ എന്റെ രാജയോഗം തുടങ്ങി. പിന്നെ പണിക്കൊന്നും പോകേണ്ടി വന്നിട്ടില്ല, രാജീവേട്ടന്റെ കൂടെത്തന്നെ ഇടം വലം നിന്നുള്ള സുഖ ജീവിതം. പുള്ളിക്കാരൻ മുതലാളി ഒന്നുമല്ല, നല്ല സുഹൃത്താ.. ഈ മോള് മാത്രമാ ഗുണ്ടയെന്ന് വിളിക്കുന്നേ.. രാജീവേട്ടനെ അറിയുന്ന ആരും അങ്ങനെ പറയില്ല. മോൻ കാരണം മോളുടെ മനസും മാറി. ഇപ്പൊ പഴയ ദേഷ്യം ഒന്നും ഇല്ല, എല്ലാരോടും സ്നേഹമാ..  ഞങ്ങൾക്കൊക്കെ മോനെ മതി ഇനി.

എന്നെ സ്വീകരിക്കാൻ തുഷാരയുടെ അച്ഛനും അമ്മയും ഒരുക്കിവച്ചിരിക്കുന്ന ഗംഭീര വിരുന്നിൽ പങ്കെടുത്ത് തുഷാരയുടെ കൈകൊണ്ട് ഒരു ചായയും കുടിച്ച് ഞങ്ങൾ ഇറങ്ങാൻ നേരം കിച്ചാപ്പിയെ തള്ളിമാറ്റി തുഷാര കാറിന്റെ മുൻ സീറ്റിൽ കയറിയിരുന്നു…

: എടി മോളേ.. ഇപ്പോഴേ പോവാണോ..

: അച്ഛൻ അങ്ങനെ സന്തോഷിക്കണ്ട… എനിക്ക് കിട്ടാനുള്ളതൊക്കെ കിട്ടിയാലേ ഞാൻ പോകൂ….

: രാജീവേട്ടോ… ഇത് ഒളിച്ചോടുന്നതായിരുന്നു നല്ലത്..

: ഒന്ന് പോടി… എന്റെ മോളെ രാജകുമാരിയെപോലെ ഞാൻ കെട്ടിച്ചുവിടും..

********

ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങിയശേഷം ഇന്ദിര അന്നത്തെ രാത്രി ഓർക്കുകയായിരുന്നു.. സ്റ്റേജിൽ എല്ലാവരുടെയും മുന്നിൽവച്ച് ഞാൻ തുഷാരയെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ആ രാത്രി തുഷാരയുടെ വീട്ടിൽ…

// അച്ഛനോട് വഴക്കിട്ട് തുഷാര മുകളിലേക്ക് പോയിക്കഴിഞ്ഞ് കുറച്ചുനേരം വാർത്തയും കണ്ടിരുന്ന ശേഷമാണ് രാജീവൻ തന്റെ മുറിയിലേക്ക് പോകുന്നത്. ഇന്ദിര

💬 Comments

View all comments