Chapter Title : അറിയാപ്പുറങ്ങൾ [Sudha]
എന്നെയും കൊണ്ട് സോഫയിലേക്ക് ചാഞ്ഞു. ചേച്ചിയുടെ ഇടുപ്പിനു ഇരുവശത്ത് കൂടിയും കൈചുറ്റി ചേച്ചിയുടെ തോളിൽ മുഖം അമർത്തി ഞാൻ ചേച്ചിയിലേക്ക് അമർന്നു.
'എന്താടീ പെണ്ണേ..? എന്ത് പറ്റി എന്റെ കുട്ടിക്ക്..?' ആ ചോദ്യം കൂടി വന്നതോടെ ഉരുണ്ടു കൂടിയിരുന്ന കണ്ണീർ ആർത്തലച്ചു പെയ്തു കൊണ്ട് ഞാൻ കരയാൻ തുടങ്ങി. എല്ലാ പിടിച്ചു കെട്ടലുകളും അയച്ചു വിട്ടു കൊണ്ട് ഒരു തടസ്സവുമില്ലാതെ ഞാൻ ചേച്ചിയുടെ തോളിൽക്കിടന്ന് അലമുറയിട്ട് കരഞ്ഞു. കാര്യമൊന്നും തന്നെ മനസിലായില്ലെങ്കിലും ചുരുങ്ങിയ കാലയളവിൽ തന്നെ ഒരു പേയിങ് ഗസ്റ്റ് ആയ എന്നെ സ്വന്തം അനിയത്തിയെപ്പോലെ കണ്ട ഷീലേച്ചി ഒന്നും ചോദിച്ചില്ല. തലയിൽ തടവുകയും ഒരു കൈ കൊണ്ട് മുതുകിൽ തട്ടി 'പോട്ടെ.. പോട്ടെ..' എന്ന് പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്തു.
എന്റെ കണ്ണീർ വീണു ചേച്ചിയുടെ നൈറ്റി തോൾഭാഗം നനഞ്ഞു കുതിർന്നു. കരഞ്ഞു വിയർത്ത എന്നെ ഒരു അറപ്പും കൂടാതെ ചേച്ചി അപ്പോളും ചേർത്ത് പിടിച്ചിരുന്നു. കരച്ചിൽ നീണ്ടു നീണ്ട് തൊണ്ട അടക്കാൻ തുടങ്ങി. കരച്ചിലിൽ നിന്നും തേങ്ങലുകളിലേക്ക് മാറി ഞാൻ. അപ്പോളും ചേച്ചി എന്നെ സാന്ത്വനിപ്പിച്ചു കൊണ്ടിരുന്നു. അണകെട്ടി നിർത്തിയ സങ്കടക്കടൽ കണ്ണീരായും കരച്ചിലായും പുറത്തേക്കൊഴുകിയപ്പോൾ മനസ് തെല്ലൊന്ന് ശാന്തമായി. ഓളമടങ്ങിയ മനസിലേക്ക് അവന്റെ ചിന്തകൾ വീണ്ടും ഓടിയെത്തി. അറപ്പും വെറുപ്പും ഉളവാക്കുന്ന ചിന്തകൾ. ഒരാളെ വിശ്വസിച്ചു എന്നൊരൊറ്റ തെറ്റ് കൊണ്ട് മാത്രം തന്റെ ജീവിതം പോലും ഇല്ലതാകുന്ന അവസ്ഥയിലേക്ക് എത്തിയ നിമിഷങ്ങളോർത്ത് എനിക്ക് എന്നോട് തന്നെ അമർഷം തോന്നി. ഒപ്പം അവൻ പറഞ്ഞ വാക്കുകളും കാതുകളിൽ മുഴങ്ങുന്നതായി തോന്നി.
'നീ ഒരൊന്നാന്തരം ഉരുപ്പടിയാ. നിന്നെക്കൊണ്ട്
💬 Comments
View all comments