0%

Chapter Title : അർത്ഥം അഭിരാമം 6 [കബനീനാഥ്]

അഭിരാമി തളർച്ചയോടെ , അടുത്ത പാറയ്ക്കു മുകളിലേക്ക് കയറിയിരുന്നു …

അല്പം ബുദ്ധിമുട്ടിയാണെങ്കിലും പുഴ കടന്നാൽ രക്ഷപ്പെടാമെന്ന് അജയ് കണക്കുകൂട്ടി…

അടുത്ത നിമിഷം ഒരു മുരൾച്ച കേട്ട് ഇരുവരും ഞെട്ടിത്തിരിഞ്ഞു നോക്കി……

അഭിരാമി ഇരുന്ന പാറയ്ക്ക് മുകളിൽ, വലിയ പാറക്കല്ലിനു മുകളിൽ വായിലെന്തോ കടിച്ചു പിടിച്ച് ഒരു പുലി ഇരിക്കുന്നു……

അതേ… !

പുലി തന്നെ… !

"അജൂട്ടാ… …. "

നിലവിളിയോടെ അഭിരാമി ഒറ്റച്ചാട്ടത്തിന് അവനടുത്തെത്തി……

വന്ന വരവിൽ അവൾക്ക് , അവനടുത്ത് നിൽക്കാൻ ബാലൻസ് കിട്ടിയില്ല…

അഭിരാമി പാറപ്പുറത്തു കൂടി നിരങ്ങിപ്പോയി…

പുലി കടിച്ചു പിടിച്ചിരിക്കുന്നത് , പുലിക്കുട്ടിയെയാണെന്ന് അജയ് തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും അഭിരാമി അവന്റെ മുന്നിലൂടെ പോയിരുന്നു……

ഒരു മുരൾച്ച കൂടി കേട്ടു… ….

അജയ് അഭിരാമിക്ക് പിന്നാലെ ഓടിയിറങ്ങി…

അവനും കാൽ തെറ്റി പാറയിലേക്ക് വീണു…

ആകാശത്തു നിന്ന് , ഒരു ചിത്രം പോലെ ,

വായിൽ കുട്ടിയുമായി പുലി പാറപ്പുറത്തു നിന്നും കുതിക്കുന്നത് വെള്ളച്ചാട്ടത്തിലേക്ക് വീഴുന്നതിനു മുൻപേ അജയ് കണ്ടു..

( തുടരും..)

💬 Comments

View all comments