Chapter Title : അസുരഗണം 3 [Yadhu]
കൂടെ.
അപ്പോഴാണ് ഞാൻ അവരുടെ കൂടെ നിൽക്കുന്ന ആളെ ശ്രദ്ധിച്ചത്
അങ്കിൾ : ആ ഞാൻ സാറിനെ കൂട്ടിക്കൊണ്ടുവന്നു രാത്രി ഭക്ഷണം കഴിക്കാൻ ഉണ്ടാകും.
ഞാൻ അയാളെ നോക്കുന്നത് അങ്കിൾ കണ്ടു എന്നോട് പറയണം
അങ്കിൾ : മോനേ ഈ സാറ് ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിലെ സീനിയർ സൂപ്പർവൈസർ ആണ് പേര് ശിവരാമൻ ( രേണുകയുടെ അച്ഛൻ) മലയാളിയാണ്. പിന്നെ സാറേ ഇത് എന്റെ മോന്റെ കൂട്ടുകാരനാണ് പേര് ആദിത്യൻ
ഞാൻ അയാൾക്ക് നേരെ കഴിഞ്ഞില്ല
ഞാൻ : ഹായ് അങ്കിൾ. ഞാൻ ആദിത്യൻ
ശിവരാമൻ : ഞാൻ ശിവരാമൻ. നാട്ടിൽ എവിടെയാ വീട്
ഞാൻ : കോട്ടയം
ശിവരാമൻ : ഹോ. ഞാൻ പാലക്കാട് തേൻകുറിശ്ശി എന്നു പറയും. വീട്ടിൽ ആരൊക്കെയുണ്ട്
ഞാൻ : അച്ഛൻ അമ്മാവൻമാർ അവരുടെ ഭാര്യമാർ കുട്ടികളെ
ശിവരാമൻ : അപ്പോൾ അമ്മ
ഞാൻ : എനിക്ക് 7 വയസ്സുള്ളപ്പോൾ മരിച്ചു
അതുപറയുമ്പോൾ എന്റെ ശബ്ദം ചെറുതായി ഒന്ന് ഇടറി
ശിവരാമൻ : അയ്യോ സോറി എനിക്ക് അറിയില്ലായിരുന്നു
പിന്നെ അദ്ദേഹം ഒന്നും ചോദിച്ചില്ല. പിന്നെ കുറച്ചു നേരം അവർ എല്ലാവരും അവിടെ സംസാരിച്ചുകൊണ്ടിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ ആന്റി വന്നു ഭക്ഷണം കഴിക്കാൻ എല്ലാവരെയും വിളിച്ചു ഞങ്ങൾ എല്ലാവരും എണീറ്റ് ടേബിളിനു ചുറ്റും ഇരുന്നു പാർവതിയും ആന്റിയും ആണ് എല്ലാവർക്കും വിളമ്പി കൊടുക്കുന്നത് ആന്റി എന്റെ അടുത്തു വന്നു നല്ല ചൂട് ചോറ് എന്റെ പ്ലേറ്റിലേക്ക് ഇട്ടു. അതിലേക്ക് നല്ല ചൂടുള്ള സാമ്പാർ ഒഴിച്ചു അതിന്റെ മണം മൂക്കിലേക്ക് അടിച്ചു
💬 Comments
View all comments