Chapter Title : അസുരഗണം 3 [Yadhu]
ശിവരാമൻ : അതെന്താ തന്റെ വീട്ടിൽ ആരും തനിക്ക് നല്ല ഭക്ഷണം ഒന്നും ഉണ്ടാക്കി തന്നിട്ടില്ല
ഞാൻ : ഹഹഹ.... എന്റെ വീട്ടിൽ എനിക്ക് ചോറ് തരുന്ന തന്നെ വലിയ കാര്യമാണ്. അമ്മ മരിച്ചതിനുശേഷം. അച്ഛൻ എന്റെ കാര്യം നോക്കിയത് കൂടിയില്ല. എന്റെ അച്ഛൻ മാമൻ മാരെ ഉപദ്രവിക്കും അതിന്റെ പകലെല്ലാം തീർക്കുന്നത് എന്നോട്. ചിലപ്പോൾ പട്ടിണിക്കിട്ടും എന്തെങ്കിലും കഴിക്കാൻ തരുന്ന ദിവസം അത് നേരാംവണ്ണം കഴിക്കാൻ കൂടി സമ്മതിക്കില്ല. എന്നും അവർ ഉപദ്രവിക്കും. എന്തിന് അവിടുത്തെ വേലക്കാരി പോലും വേണമെങ്കിൽ തിന്നാ മതി എന്നു പറഞ്ഞ് എനിക്ക് നേരെ ഭക്ഷണം തരുക. അവിടന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ഞാൻ ഈ കോളേജിൽ തന്നെ ചേർന്നത്. ഇവിടെയാണെങ്കിൽ ഉണക്ക റൊട്ടി പിന്നെ ദാലും അതൊക്കെ തിന്ന് തിന്ന് രുചി എന്ന സാധനം പോലും ഞാൻ അറിഞ്ഞിട്ടില്ല. നല്ല ഭക്ഷണം തരാനും ആരുമില്ല ഒന്ന് നല്ലതു പറയാനും ആരുമില്ല ആകെക്കൂടി ഇത്തിരി സ്നേഹം കാണിച്ചിട്ടുള്ളത് എന്റെ രണ്ടാനമ്മ യാണ്. ചില സിനിമയിൽ രണ്ടാനമ്മ എപ്പോഴും ദുഷ്ട കഥാപാത്രം ആയിരിക്കും പക്ഷേ എന്നോട് ഒരിക്കലും അവർ അങ്ങനെ പെരുമാറിയിട്ടില്ല. എന്നോട് മിണ്ടാൻ വരുമ്പോൾ എല്ലാം ഞാൻ ഒഴിഞ്ഞു മാറുകയാണ് ചെയ്യാറ്. പക്ഷേ എനിക്ക് പേടിയായിരുന്നു എല്ലാവരെയും പോലെ ആയിരിക്കുമോ അവരും എന്ന് എന്റെ ചിന്ത എന്നിൽ നിന്നും അവരെ അകറ്റി. ഇവിടുത്തെ ഭക്ഷണം കഴിച്ചപ്പോൾ വല്ലാത്തൊരു സ്വാത് തോന്നി അതാണ് ഇത്ര ആക്രാന്തം കാണിച്ചത് എല്ലാവരും എന്നോട് ക്ഷമിക്കണം.
അതു പറഞ്ഞപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. എല്ലാവരും തികച്ചും മൗനമായിരുന്നു.
💬 Comments
View all comments