Chapter Title : അസുരഗണം 3 [Yadhu]
ചെയ്തു
രേണുക : എന്റെ അച്ഛനെ കൊന്നു അതും പോരാ നീ ചിരിക്കുന്നോ
ഞാൻ : നിന്റെ അച്ഛനെ കൊല്ലാൻ വന്നത് ഞാൻ തന്നെ ആണ്. നിന്റെ അമ്മ അന്ന് കണ്ട ആളും ഞാൻ തന്നെയാണ്.
അതു കേട്ട് എല്ലാവരും എന്നെ നോക്കി. രേണുക പൊട്ടിക്കരഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് വന്നു
ചോദിച്ചു
രേണുക : എന്തിനാടാ നായെ നീ എന്റെ അച്ഛനെ കൊല്ലാൻ വന്നത്
അതു പറഞ്ഞവൾ എന്റെ ഷർട്ടിൽ കയറിപ്പിടിച്ചു. അതു കണ്ടു നിന്ന ബിനോയിയും അമ്മുവും അവളെ പിടിച്ചുമാറ്റി. ഒരു കസേരയിൽ കൊണ്ടിരുത്തി. എല്ലാവരും കുറച്ചുനേരത്തേക്ക് മൗനമായിരുന്നു ഞാൻ വീണ്ടും പറഞ്ഞു തുടങ്ങി
ഞാൻ : നിന്റെ അച്ഛനെ എന്തിനാ കൊല്ലാൻ വന്നത് എന്ന് അറിയണോ
ഞാൻ ഒരു ക്രൂര മുഖഭാവത്തോടെ അവളോട് ചോദിച്ചു
ഞാൻ : ദാ ആ കാണുന്ന അവൾക്കുവേണ്ടി അവളുടെ കുടുംബത്തിനു വേണ്ടി
അതും പറഞ്ഞ് ഞാൻ പാർവ്വതിയുടെ നേരെ കൈചൂണ്ടി കാണിച്ചു. ഞാൻ കൈ ചൂണ്ടിയ ഭാഗത്തേക്ക് എല്ലാവരും നോക്കി. ആരും ഒന്നും മനസ്സിലാക്കാതെ അവർ അവളെ നോക്കി. പെട്ടെന്നുതന്നെ ലക്ഷ്മി അമ്മ എണീറ്റ് അടുത്തേക്ക് വന്നു
ലക്ഷ്മി അമ്മ : മോനേ നീ എന്താ ഈ പറയുന്നത് നീയാണോ ഇവരുടെ അച്ഛനെ കൊന്നത്
ഞാൻ : അതേ അമ്മ കൊല്ലാൻ തന്നെയാണ് പോയത് പക്ഷേ എനിക്കതിന്
കഴിഞ്ഞില്ല. അയാൾ എന്നോട് യാചിച്ചത് കൊണ്ടുമാത്രമാണ് ഞാൻ അയാളെ വെറുതെ വിട്ടു
അവന്റെ വാക്കുകൾ കേട്ടു നിന്ന് രേണുക എടുത്തടിച്ച പോലെ അവനോട് ചോദിച്ചു
രേണുക : ഇതിനു മാത്രം
💬 Comments
View all comments