Chapter Title : അസുരഗണം 3 [Yadhu]
കഴിഞ്ഞു വളരെയധികം സന്തോഷത്തിൽ നിൽക്കുന്ന ദിവസമായിരുന്നു അന്ന്. അന്ന് തന്നെ ഈ കാര്യം പറയാൻ തീരുമാനിച്ചു. ആദ്യം കുറച്ച് എതിർപ്പുകൾ കാണിച്ചെങ്കിലും. അവസാനം സമ്മതിക്കുക തന്നെ ചെയ്തു. അങ്ങനെ ഞാൻ പൂനെയിലേക്ക് വണ്ടികയറി. ഇനി ഒരു മൂന്നുവർഷം എനിക്ക് സ്വസ്ഥമായി ജീവിക്കാം. ആരുടെയും ആട്ടും തുപ്പും കേൾക്കണ്ട. അങ്ങനെ ഓരോന്ന് ചിന്തിച്ചു ഞാൻ പൂനയിൽ എത്തി. എന്റെ ഇഷ്ടപ്പെട്ട സിവിൽ എൻജിനീയറിങ് തന്നെ എടുത്തു. അഡ്മിഷനും കാര്യങ്ങളും എല്ലാം കഴിഞ്ഞു. ഹോസ്റ്റലിൽ നിൽക്കുമ്പോൾ ആയിരുന്നു അവിടുത്തെ സീനിയേഴ്സ് റാഗിംഗ് തുടങ്ങുന്നത്. എനിക്ക് പേടി ഉള്ളതുകൊണ്ട് ചെയ്യാൻ മടിച്ച കൊണ്ടും അവർ എന്നെ കുറെ തല്ലി. അന്ന് രാത്രി കിടക്കാൻ നേരത്ത് എന്റെ റൂമിലേക്ക് ഒരു മലയാളി വന്നു. അവന്റെ പേര് പ്രവീൺ. അവൻ അവിടുത്തെ കാര്യങ്ങളും മറ്റും പറഞ്ഞു തന്നു. പിന്നെ അവനെ കൂടുതൽ പരിചയപ്പെട്ട ആണ് എന്റെ ക്ലാസ്സിൽ തന്നെയാണ് അവനും ഉള്ളത് എന്ന് എനിക്ക് മനസ്സിലായി. ഇതിനിടയിൽ അവൻ എന്റെ ഒരു നല്ല സുഹൃത്തായി മാറിയിരിക്കുന്നു. വർഷങ്ങളായി പൂനെയിൽ സെറ്റിൽ ആയ ഒരു മലയാളി കുടുംബമായിരുന്നു. അവന്റെ അച്ഛൻ മാധവൻ ടയർ മാനുഫാക്ചറിങ് കമ്പനിയിൽ തൊഴിലാളിയായിരുന്നു. അമ്മ ശാരദ ഒരു സാധു
വീട്ടമ്മ. ചേച്ചി ശ്വേതാ ഡിഗ്രി കഴിഞ്ഞ് കല്യാണം കഴിഞ്ഞു സ്ത്രീധനം കൊടുക്കാതെ പേരിൽ വീട്ടിൽ കൊണ്ടുവന്ന് നിർത്തിയിരിക്കുകയാണ് ഗർഭിണി ആണ്. പിന്നെയുള്ളത് ഒരു അനിയത്തി പേര് പാർവതി പ്ലസ് ടു വിൽ പഠിക്കുന്നു. അവൻ അവന്റെ കുടുംബത്തെ പറ്റി പറയുമ്പോൾ നൂറു നാവായിരുന്നു. എന്നും അവരുടെ വിശേഷങ്ങൾ ചോദിക്കും. അങ്ങനെ ഫസ്റ്റ്
💬 Comments
View all comments