Chapter Title : അസുരഗണം 3 [Yadhu]
ചിന്നു
ഞാൻ : ഹോം. എനിക്ക് അത് അറിയില്ലായിരുന്നു
ആന്റി : അതൊന്നും സാരമില്ല നിങ്ങൾ പോയി ഫ്രഷ് ആയി വാ അപ്പോഴേക്കും ഞാൻ ചായ എടുക്കാം
അങ്ങനെ ഞങ്ങൾ അവന്റെ മുറിയിലേക്ക് പോയി. അകത്തു കയറിയപ്പോൾ ചുമരിൽ കുറേ ചിത്രങ്ങൾ വരച്ചിരിക്കുന്നു, ബുദ്ധൻ, കൃഷ്ണനും രാധയും, റൊണാൾഡോയുടെ ചിത്രം, അങ്ങനെ അനവധി ചിത്രങ്ങൾ ചുമരിൽ ഉണ്ടായിരുന്നു
ഞാൻ : ഇതൊക്കെ ആരാ വരച്ചത്
പ്രവീൺ : ഇതൊക്കെ ചിന്നു വരച്ചതാണ് അവളുടെ പണിയ.
ഞാൻ ആ ചിത്രങ്ങളെല്ലാം നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ആ ചിത്രങ്ങൾ കാണുമ്പോൾ വല്ലാത്തൊരു ആകർഷണം തോന്നുന്നു. അപ്പോഴേക്കും പ്രവീൺ ഫ്രഷ് ആയി പുറത്തേക്കു വന്നു. ഞാനും ബാത്ത് റൂമിലേക്ക് കേറി മുഖം കഴുകി കൊണ്ടിരിക്കുമ്പോൾ പുറത്ത് ഒരു കിളിനാദം. നല്ല മനോഹരമായ ശബ്ദം ആയിരുന്നു. ഫ്രഷ് ആയി റൂമിലേക്ക് വന്നു ഡ്രസ്സ് ഒന്നും മാറ്റി. ചായ കുടിക്കാൻ ടൈംടേബിൾ പോയി ഇരുന്നു. അവനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ആ മനോഹരമായ ശബ്ദത്തിന്റെ ഉടമ പുറത്തേക്ക് വന്നത് കയ്യിൽ ചായയുമായി ഒരു ചെറു പുഞ്ചിരിയോടെ ഞങ്ങളുടെ അരികിലേക്ക് എത്തി. എനിക്ക് അവളുടെ മുഖത്തുനിന്നും കണ്ണെടുക്കാൻ തോന്നിയില്ല മനോഹരമായ കണ്ണുകൾ മുല്ലമൊട്ട് പോലുള്ള പാൽപ്പല്ലുകൾ നെറ്റിയിൽ ഒരു ചെറിയ ചന്ദനക്കുറി ഒരു ചെറിയ മൂക്കുത്തി പാറിപ്പറക്കുന്ന മുടികൾ കണ്ടപ്പോൾ തന്നെ എന്റെ മനസ്സ് വല്ലാതെ മോഹിച്ചു പോയി അത്രയ്ക്കും മനോഹരമായിരുന്നു അവളുടെ മുഖം. അവൾ ചായ എന്നു പറഞ്ഞു എനിക്ക് നേരെ നീട്ടിയപ്പോൾ ആണ് ചുറ്റും ആൾക്കാർ ഇരിക്കുന്ന കാര്യം ഓർത്തത്. ഞാൻ വേഗം തന്നെ ചായ എടുത്തു
💬 Comments
View all comments