0%

Chapter Title : അസുരഗണം 4 [Yadhu]

Author : Kambikathakal Read All Parts 458
ആൽമരം കാണാൻ തുടങ്ങി. അവൾ വേഗം അതിന്റെ അടുത്തേക്ക് ഓടിച്ചെന്നു.  ആ മരത്തിന്റെ ഒരു സൈഡിൽ ഇരിക്കാൻ പാകത്തിന് കുറെ കല്ലുകൾ കൂട്ടി ഇട്ടിട്ടുണ്ട്. അതിനു തൊട്ടു അടുത്തായി കല്ലുകൾ വട്ടത്തിൽ വെച്ച് അതിലാരോ കാൻ ഫയർ നടത്തിയ പോലെയുണ്ട്. അവിടെ നിന്ന് ദൂരേക്കു നോക്കുമ്പോൾ കാണാം പലതരത്തിലുള്ള കൃഷികൾ വാഴ,  ചോളം, സൂര്യഗാന്ധി അങ്ങനെ നിരവധി കൃഷികൾ. അതിന്റെ നടുവിലൂടെ ഒരു റെയിൽവേട്രാക്ക് പോകുന്നു. സത്യം പറഞ്ഞാൽ  കേരളം ആണെന്ന് തോന്നി അത്രയും മനോഹരമായ കാഴ്ച. ഞാൻ പതിയെ തിരിഞ്ഞു പാർവ്വതിയെ നോക്കി. അവൾ ആ മരത്തിൻ ചുവട്ടിൽ ഇരിക്കുന്ന കല്ലിന്റെ മുകളിൽ ഇരുന്ന എന്നെ നോക്കുന്നു. ഞാൻ നോക്കുന്നത് കണ്ടിട്ടാവണം അവൾ പെട്ടെന്ന് മുഖം മാറ്റി ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് പോയിരുന്നു . അവൾ എന്നോട് ചോദിച്ചു. പാർവതി : എങ്ങനെയുണ്ട് ഈ സ്ഥലം. ഞാൻ : ശരിക്കും അടിപൊളിയാ  കേരളം പോലെ തന്നെയുണ്ട്. പാർവതി : എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സ്ഥലമാണിത്. ഞാൻ : താൻ എപ്പോഴും വരാറുണ്ടോ. പാർവതി : ഞാൻ മാത്രമല്ല ചേട്ടനും ചേച്ചിയും എല്ലാവരും ഇവിടെ വരും  പക്ഷേ അവരേക്കാൾ കൂടുതൽ എനിക്കാണ് ഇവിടേയ്ക്ക് വരാൻ ഇഷ്ടം കൂടുതൽ. ഞാൻ : അതെന്താ. പാർവതി :  എനിക്ക് സങ്കടം വന്നാലും സന്തോഷം വന്നാലും ഞാൻ ഇവിടെ വന്നിരിക്കും. ഈ മരത്തിനു ചുവട്ടിൽ കണ്ണടച്ച് ഇരിക്കുമ്പോൾ  ഒരു പ്രത്യേകതരം ഫീൽ കിട്ടും. ഒരാളും ശല്യം ചെയ്യില്ല  പിന്നെ ഈ മരത്തിനു ചുവട്ടിൽ ഇരിക്കുമ്പോൾ ഒരു പ്രത്യേകതരം തണുപ്പ്

💬 Comments

View all comments