Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 2 [Manikuttan]
ആയി ജോലി ചെയ്യാൻ ആയിട്ട് എന്നെ എവിടെ എങ്കിലും ചേർക്കാൻ എന്റെ സർട്ടിഫിക്കറ്റ് എക്കെ മേടിച് വച്ചു. കുറെ പേപ്പറിൽ ഒപ്പും ഇടീച്ചു എന്ന് അശ്വിൻ ഇന്ന് നടന്ന കാര്യങ്ങൾ മൊത്തം അമ്മിണി അമ്മയോട് പറഞ്ഞു.
അശ്വിൻ അമ്മിണി അമ്മയെ ചേർത്ത് പിടിച്ചു മൊബൈലിൽ സെൽഫി എടുത്തു അപ്പോൾ തന്നെ ആ സെൽഫി പ്രൊഫൈൽ പിക്ചർ ആക്കുകയും ചെയ്തു.
പിന്നെ ഓരോന്ന് പറഞ്ഞു സമയവും പോയി. ജോലിയും ചെയ്തു. ഒൻപതു മണി ആയപ്പോൾ എല്ലാരും ചോറുണ്ണാൻ ഇരുന്നു. അമ്മിണി അമ്മ എല്ലാർക്കും ചോറ് വിളമ്പി.
ചോറ് ഉണ്ട് കഴിഞ്ഞു ജയനും സന്ധ്യയും റൂമിൽ കേറി വാതിൽ അടച്ചു. മീനാക്ഷിയും അന്നയും ഗംഗയും മുകളിൽ റൂമിലേക്കു കേറി പോയി.
അപ്പോൾ ഒൻപതര കഴിഞ്ഞു. അശ്വിനും അമ്മിണി അമ്മയും അടുക്കളയിൽ ഇരുന്ന് ചോറ് ഉണ്ടു. ചോറ് ഉണ്ട് കഴിഞ്ഞ് അമ്മിണി അമ്മ പാത്രങ്ങൾ കഴുകി വെക്കാൻ തുടങ്ങി.
മുകളിൽ മുറിയിൽ അന്നയും മീനാക്ഷിയും ഗംഗയും താഴേക്കു പോകാൻ ധൃതി പിടിച്ചു നിൽക്കുവാണ്.
അന്ന മൊബൈലിൽ സമയം നോക്കി. സമയം പത്തര ആകുന്നു.
ടീ സമയം പത്തര ആകുന്നു. താഴേക്ക് പോകാം എന്ന് അന്ന പറഞ്ഞു.
മൂവരും ഒച്ച ഉണ്ടാകാതെ റൂമിൽ നിന്ന് ഇറങ്ങി പടികൾ ഇറങ്ങി പമ്മി അടുക്കളയിൽ നടക്കുന്ന കാര്യങ്ങൾ കാണാവുന്ന സ്ഥലത്തു ഒളിച്ചു ഇരുന്നു.
അടുക്കളയിൽ അമ്മിണി അമ്മ പാത്രം കഴുകി വച്ചു.
മീനാക്ഷിയും അന്നയും ഗംഗയും ഇനി എന്താണ് അടുക്കളയിൽ നടക്കുക എന്ന് നോക്കി ഇരുന്നു.
മോനെ പാത്രം കഴുകി കഴിഞ്ഞു. റൂമിലേക്ക് പോയാലോ എന്ന്
💬 Comments
View all comments