Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 2 [Manikuttan]
ഇത്ര നാളും അനുഭവിച്ചു ഇരുന്നത്. ജയമോഹൻ സാറിന്റെ വിശ്വസ്ഥൻ ആയിരുന്നു ജയൻ സാറ്. ജയമോഹൻ സാറ് ഒരു അനാഥൻ ആയിരുന്നു. ജയമോഹൻ സാറിന്റെ ഭാര്യ അശ്വിനു രണ്ട് വയസ്സ് ഉള്ളപ്പോൾ വേറെ ഒരാളുടെ കൂടെ പോയി. പിന്നെ അശ്വിനെ നോക്കിയത് ജയമോഹൻ സാറ് ആയിരുന്നു. ജയമോഹൻ സാറ് മരിച്ചപ്പോൾ അശ്വിനെയും സ്വത്തുക്കളും ജയൻ സാറിനെ അശ്വിനു പ്രായപൂർത്തി ആകുമ്പോൾ തിരിച്ചു എഴുതി കൊടുക്കും എന്ന നിബന്ധനയിൽ ഏൽപ്പിച്ചു. ജയൻ സാറ് അത് കൃത്യം ആയി ചെയ്തു. എന്ന് മാത്യു പറഞ്ഞു.
പിന്നെ എന്താ ഞങ്ങളോട് ചേട്ടൻ ഒന്നും പറയാതെ ഇരുന്നത് എന്ന് സന്ധ്യ ചോദിച്ചു.
അത് ജയൻ മോഹൻ സാറു പറഞ്ഞിട്ട. സ്വത്തുക്കൾ കണ്ടു സ്നേഹിക്കുന്ന ആൾക്കാരെ അല്ല. സ്വത്ത് ഇല്ലാത്ത അശ്വിനെ സ്നേഹിക്കുന്ന ആൾക്കാരെ അശ്വിനു കൂട്ടിന് ആയി കിട്ടാൻ വേണ്ടി ആണ് അങ്ങനെ ചെയ്തത്. അശ്വിനോട് പോലും പറയരുത് എന്ന് പറഞ്ഞിരുന്നു. നിങ്ങൾ അശ്വിന്റെ സ്വത്തുക്കൾ ആണ് ഇതെല്ലാം എന്ന് അറിഞ്ഞിരുന്നെങ്കിൽ അശ്വിനെ ഒരു അടിമയെ പോലെ കാണില്ലായിരുന്നല്ലോ എന്ന് മാത്യു ചോദിച്ചു.
അതിന് സന്ധ്യക്ക് ഉത്തരം ഇല്ലായിരുന്നു.
ഞങ്ങള്ക്ക് അപ്പോൾ ഇനി എന്താ മിച്ചം ഉള്ളെ എന്ന് മീനാക്ഷി ദേഷ്യത്തിൽ ചോദിച്ചു.
എന്നോട് നിങ്ങൾ ദേഷ്യപ്പെട്ടിട്ട് ഒരു കാര്യവും ഇല്ല. നിങ്ങൾക് നിങ്ങൾ പണ്ട് താമസിച്ച വീട് പുതുക്കി പണിതു ഇട്ടിട്ട് ഉണ്ട്. അതാണ് നിങ്ങൾക് ഉള്ളത്. പിന്നെ നിങ്ങളുടെ പേരിൽ ഉള്ള വണ്ടിയും അക്കൗണ്ടിൽ ഉള്ള പണവും ഉപയോഗിക്കാം. വേറെ ഒന്നും ഇല്ല.എന്ന് മാത്യു പറഞ്ഞു.
ആ നാറി അപ്പോൾ ഇത്ര നാളും നമ്മളെ പറ്റിക്കുവായിരുന്നു മോളേ എന്ന് ഉഷ സന്ധ്യയോട് പറഞ്ഞു. പറഞ്ഞത് മാത്രവേ ഓർമ്മ ഉള്ളു. അപ്പോൾ തന്നെ പടക്കോ എന്ന് ഒരു ഒച്ച കേട്ടു. ശോഭന അമ്മയുടെ കൈ ഉഷയുടെ ചെക്കിടത്തു അടിച്ച ഒച്ച ആയിരുന്നു അത്.
ഭാ പുണ്ടച്ചി മോളേ. നീ എന്റെ മോനെ പറയുന്നോ. നിനക്ക് എക്കെ ഇത് തന്നെ കിട്ടണം. നീ എക്കെ ഇന്നലെ പറയുന്നത് ഞാൻ കേട്ടടി. എന്നെയും മോനെയും ഇവിടുന്നു ഇറക്കി
💬 Comments
View all comments