Chapter Title : അവൾ അനുപമ 3 [രുദ്രാ]
നിന്നെ കണ്ടിട്ട്... എന്തൊക്കെയാ വിശേഷം....
അമ്മ അവരെ ഒന്ന് സൂക്ഷിച്ചു നോക്കി...
എടി ലെസിതെ... നീയോ... എത്രയായി നിന്നെക്കണ്ടിട്ട്... വിശേഷങ്ങൾ ഒക്കെ പറഞ്ഞു പരിചയം പുതുക്കിയ കൂട്ടത്തിൽ അവരുടെ ഭർത്താവിനെയും കുട്ടികളെയും പരിചയപ്പെടുത്തി...
അമ്മ ഇതാണ് എന്റെ ഹസ് രവി.... ഇത് എന്റെ മകൻ പേര് പറഞ്ഞു പരിചയപ്പെടുത്തി...
പിന്നെ.....അമ്മ.....മോളെ എന്ന് നീട്ടി വിളിച്ചു....
കുടുംബത്തിലെ ആരോ...അവളുടെ വിശേഷങ്ങൾ ചോദിക്കുക ആയിരുന്നു...
അമ്മ അവളെ മാടി വിളിച്ചു..
അവൾ അവരോടു ഇപ്പോൾ വരാം..... അമ്മ വിളിക്കുന്നുണ്ട് എന്ന് പറഞ്ഞു.... ഞങ്ങളുടെ അടുത്തേക്ക് വന്നു...
ഇത് മോളാകും ലെ......?
അതെ മോള് തന്നെയാ... മരുമകൾ....
ഈ കുട്ടിയെ ഞാൻ എവിടെയോ കണ്ടു നല്ല മുഖപരിചയം ഉണ്ടെല്ലോ....?
അവൾ നിന്ന് പരുങ്ങി...
അനുപമ അല്ലെ...?
അതെ ടീച്ചറെ...അവൾ തലകുലുക്കി...
നിന്റെ കല്യാണം കഴിഞ്ഞോ...?
നല്ല ആലോചന വന്നപ്പോൾ വീട്ടുകാര് കെട്ടിച്ചു വീട്ടിട്ടുണ്ടാകും ലെ...?
നീ ഇപ്പോൾ എന്താ പഠിക്കുന്നത്...? ഡിഗ്രി ആണോ.. എൻട്രൻസ് കോച്ചിങ്..?
അത് ഞാൻ ഇപ്പോൾ പഠിക്കുന്നില്ല ടീച്ചറെ....?
എന്ത്...? പഠിക്കുന്നില്ല എന്നോ..?
എന്താ മാലതി നീ ഈ കുട്ടിയെ പഠിക്കാൻ വിടാത്തത്..?
എന്താ മോനെ.. നീ ഈ കുട്ടിയെ പഠിക്കാൻ വിടാത്തത്..?
ടീച്ചർ ഞങ്ങളുടെ മുഖത്തു നോക്കി ചോദിച്ചു...
അവരോടു എന്ത് പറയണം എന്ന് അറിയാതെ എല്ലാരും നിന്നു.....
അത് ടീച്ചറെ ഞാൻ 10 th പാസ്സായിട്ടില്ല...
എന്താ കുട്ടി നീ ഈ പറയുന്നത്... സ്കൂൾ ടോപ്പർ ആയ നീ തോൽക്കുകയോ...?
എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല....
അനുപമ തന്നെയല്ലേ...നീ... കവുമ്പുറം bdss സ്കൂളിലെ... ഞാൻ 9th
💬 Comments
View all comments