Chapter Title : അവൾ അനുപമ 3 [രുദ്രാ]
വരെ പഠിപ്പിച്ചതല്ലേ നിന്നെ....
അതെ...
അവളുടെ കണ്ണുകൾ ഒക്കെ നിറഞ്ഞു വന്നു...അവൾ തല താഴ്ത്തി നിന്നു....
അടുത്ത് നിന്നിരുന്ന ഒരു സ്ത്രീ...
അത് ടീച്ചറെ... ഇപ്പോളത്തെ പിള്ളേരുടെ ഒരു കാര്യം... പ്രേമം തലയ്ക്കു പിടിച്ചതാണ്... രഞ്ജു അവളെ പ്രേമിച്ചു വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ട് വന്നതല്ലേ...
ടീച്ചർ.... കുറച്ച് അമർഷത്തോടെ....
ഓ... പ്രേമം തലക്ക് പിടിച്ചതാണല്ലേ...
ഉം...അത് ഞാൻ അറിഞ്ഞിരുന്നില്ല...
ഹം.... ഏതായാലും പഠിച്ചു നല്ല നിലയിൽ എത്തേണ്ട കുട്ടിയായിരുന്നു...
ഓ അതിനിപ്പോ എന്താ... ടീച്ചറെ
നല്ല വീട്ടിലേക്കു തന്നെ അല്ലെ എത്തിച്ചേർന്നത്... സാമ്പത്തികമായും.. തറവാടിത്തം കൊണ്ടും മുന്നിൽ തന്നെയല്ലേ... പിന്നെ രഞ്ജുമോനും നല്ല ജോലി അല്ലെ... അവളെ അങ്ങോട്ട് കൊണ്ടുപോകുകയും ചെയ്യും പിന്നെ എന്താ.. ....
എത്രയോ പഠിച്ച പെൺപിള്ളേർ ജോലിക്ക് ഒന്നും പോകാതെയും കുടുംബം നോക്കി നിൽക്കുന്നുണ്ടല്ലോ... അടുത്ത് നിന്നിരുന്ന ഒരു ബന്ധു സപ്പോർട്ട് ചെയ്തു....
ഹാം അതും ശെരിയാ.... കുറച്ച് നേരം കൂടെ അവിടെ സംസാരിച്ചു നിന്ന് രംഗം ഒന്ന് ശാന്തം ആയപ്പോൾ ടീച്ചർ പോകാനായി യാത്ര പറഞ്ഞു...
എന്റെ ഷോൾഡറിൽ തട്ടി.. ഒന്നും തോന്നരുത് മോനെ... പഠിച്ചു എവിടെയോ എത്തേണ്ട കുട്ടി... ഇങ്ങനെ ഒരവസ്ഥയിൽ കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല.... അങ്ങനെ പറഞ്ഞതാണ്.... ക്ഷെമിക്കു ട്ടോ.....
എയ് അതൊന്നും സാരമില്ല ടീച്ചറെ... ഞാനും ടീച്ചറുടെ കൂടെ ടീച്ചറിന്റെ കാറിനടുത്തേക്ക് നടന്നു കൂട്ടത്തിൽ ടീച്ചറിന്റെ നമ്പറും വീടും അന്വേഷിച്ചു മനസ്സിലാക്കി.... ആവശ്യം ഉണ്ടെങ്കിൽ ഞാൻ വിളിക്കും എന്ന് പറഞ്ഞു ടീച്ചറെ യാത്രയാക്കി. ...
തിരിച്ചു അവരുടെ അടുത്തെത്തിയപ്പോൾ.... അവളുടെ കണ്ണുകൾ എല്ലാം നിറഞ്ഞു കലങ്ങിയിട്ടുണ്ട്....
💬 Comments
View all comments