Chapter Title : അവൾ അനുപമ 3 [രുദ്രാ]
അവളുടെ നെറ്റിൽ ചാർത്തി.... പിന്നെ എനിക്കും അച്ഛനും അമ്മയ്ക്കും തൊട്ടു....
എന്നാ ഇറങ്ങാം... അച്ഛൻ തിരക്ക് കൂട്ടി... ടാ ബാക്കി ആഭരങ്ങൾ മുകളിൽ ഷെൽഫിൽ വെച്ചോ...
വീട് പൂട്ടി ഇറങ്ങി.. കാറിൽ കയറാറി യാത്രയായി..
രവിയേട്ടാ.. ദാ ആ പോക്കടയിൽ നിർത്തണേ....
അമ്മ കുറച്ച് പൂവ് വാങ്ങി..
അമ്മ കുറച്ച് അണിഞ്ഞു... ബാക്കി അവൾക്കും അണിഞ്ഞു കൊടുത്തുകൊണ്ട്....
ഈ മുടിയിലേക്ക് എത്ര പൂവ് വെച്ചാലും തികയില്ല...?
അമ്മ പറഞ്ഞപ്പോൾ.. അവൾ.. ആ വല്യ ബുദ്ധിമുട്ടാണ് ഇത് കുറച്ചു മുറിച്ചുമാറ്റണം...
എന്ത് മുറിച്ചു മാറ്റാനോ... കൊല്ലും നിന്നെ ഞാൻ.. അമ്മ അവളെ നോക്കി പറഞ്ഞു...
പറഞ്ഞത് അബദ്ധം ആയിപ്പോയി തോന്നി അവൾ തലതാഴ്ത്തി ഇരുന്നു...
ഞങ്ങൾ ഓഡിറ്റോറിയത്തിൽ എത്തി കാറിൽ നിന്നും ഇറങ്ങി ഉള്ളിൽ കയറിയപ്പോൾ ബന്ധുക്കളും അറിയുന്നവരും എല്ലാരും കൂടെ അമ്മയെയും അവളെയും പൊതിഞ്ഞിരുന്നു...
മാലതി ഇതാണോ.... നിന്റെ മരുമകൾ...
നല്ല സുന്ദരി കുട്ടിയാണെല്ലോ... വെറുതെ അല്ല രഞ്ജിത് വീണ് പോയത്... എല്ലാരും കൂടെ നൂറു ചോദ്യങ്ങളും പരിഭവങ്ങളും ആയി അവളെ വീർപ്പുമുട്ടിച്ചു... അവളും അമ്മയും എല്ലാത്തിനും മറുപടി നൽകുന്നുണ്ട്... പരിചയപ്പെടുന്നുണ്ട്...
അമ്മ അവളെ അഭിമാനത്തോടെ എല്ലാർക്കും പരിചയപ്പെടുത്തി കൊടുത്തു... എന്നോടും ചില ആളുകൾ ഇതുപോലെ ഒരു കല്യാണം ആയിരുന്നു ട്ടോ ഞങ്ങൾ പ്രതീക്ഷിച്ചതു... നീ ഇങ്ങനെ അവളെ വിളിച്ചിറക്കികൊണ്ട് വരും എന്ന് ആരറിഞ്ഞു...
ഞാൻ ഒന്ന് ചിരിച്ചു...
പിന്നെ കല്യാണം കൂടലും... ഫോട്ടോ പിടുത്തവും... ഭക്ഷണം കഴിക്കലും എല്ലാം കഴിഞ്ഞു പുറത്തേക്ക് ഇറങ്ങി ഒരു മരത്തിന്റെ ചുവട്ടിൽ തണലത്ത് നിൽക്കുക ആയിരുന്നു...
മാലതി..... എത്ര കാലമായി
💬 Comments
View all comments