0%

Chapter Title : അവൾ അനുപമ 3 [രുദ്രാ]

Author : Kambikathakal Read All Parts 568

ഉറക്കം ഒഴിച്ച് കാവൽ ഇരുന്ന ഞാൻ വേഗം ഉറങ്ങിപ്പോയി..

രാവിലെ എണീറ്റതും അവൾ കിടന്നിടത്തേക്ക് നോക്കി... അവൾ എഴുനേറ്റ് പോയിട്ടുണ്ട്..

ഭഗവാനെ... കിച്ചണിൽ അമ്മയോടൊപ്പം അവൾ ഉണ്ടാകണേ.....

ഞാൻ എണീറ്റു പതിവ് പരിപാടികൾ ഒക്കെ കഴിഞ്ഞ് കുളി കഴിഞ്ഞ്  താഴേക്കു ചെന്നു..
അമ്മേ ചായ.....
ഹേ... നീ നേരത്തെ എണീറ്റോ...? അമ്മ കിച്ചണിൽ നിന്നും പുറത്തു എന്റെ അടുത്ത് വന്നു...

ആഹാ... കുളിയും കഴിഞ്ഞോ... ഇന്നെന്തു പറ്റി..? പിന്നെ കിച്ചനിലേക്ക് നോക്കി.. ... മോളെ......രഞ്ജു ന് ചായ കൊടുക്കണേ...

ഹാവു സമാധാനം ആയി... അവൾ കിച്ചണിൽ ഉണ്ട്....

ഞാൻ പത്രവും നോക്കി പുറത്തു ഇരുന്നു... ഒരു കാൽപെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കി... അവൾ ചായ എനിക്ക് നേരെ നീട്ടി....

നീ എപ്പോഴാ എഴുനേറ്റ് പോയത് ഞാൻ അറിഞ്ഞില്ലല്ലോ...?

ഞാൻ എഴുന്നേറ്റപ്പോഴും നല്ല ഉറക്കമായിരുന്നു... കുളികഴിഞ്ഞു ഇറങ്ങിയപ്പോഴും നല്ല ഉറക്കം ആയിരുന്നു.....  ഇത്രക്ക് നേരത്തെ എഴുന്നേൽക്കും എന്ന് കരുതിയില്ല...

അവൾ തിരിഞ്ഞു നടക്കുമ്പോൾ അവളുടെ മുടിയിൽ നിന്നും വെള്ളം ഉർന്നിറങ്ങി ഇട്ടിരുന്ന ഡ്രസ്സ്‌ മൊത്തം നനഞ്ഞിരുന്നു... അത് കണ്ട ഞാൻ അവളോട്‌...

അവിടെ നില്ക്കു.... അവൾ തല ചരിച്ചെന്നെ നോക്കി

ഇങ്ങോട്ട് വാ...  അവൾ വന്നു എന്താ എന്നർത്ഥത്തിൽ മിഴികൾ കൂർപ്പിച്ചു എന്നെ നോക്കി...

ഇതെന്താ.... മുടിയിൽ ടൗവെൽ ഒന്നും ചുറ്റാത്തത്... ഡ്രസ്സ്‌ മൊത്തം നനഞ്ഞല്ലോ...?

അത് ചുറ്റിയിരുന്നു...... അഴിഞ്ഞു പോയതാണ്....

ആണോ...?  അങ്ങോട്ട് തിരിഞ്ഞു നില്ക്കു...  ഒരു ഉണങ്ങിയ തോർത്ത്‌ എടുത്തു അവളുടെ തലയിൽ ചുറ്റി മുടിക്ക് ചുറ്റും ചുറ്റി..... ഞാൻ കൊണ്ട കെട്ടാൻ നോക്കി... എവടെ

💬 Comments

View all comments