0%

Chapter Title : അവൾ രുഗ്മിണി 9 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 670

. രണ്ടു വർഷം കൊണ്ട് മടക്കി കൊടുത്താൽ മതി . പക്ഷെ ഈ മീൻ കച്ചവടവും ഡിസ്റ്റലറിയും കൊണ്ട് രണ്ടു വർഷം ആകുമ്പോഴേക്കും മുടക്കുന്ന പണം തിരികെ വരുമോ റഫീഖെ ?''' അയ്യർക്ക് സംശയം .

"' തിരുവനന്തപുരത്തുനിന്നും കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നും മീൻ വരും . അതിൽ സ്പിരിറ്റും . ജെയ്‌മോൻ അങ്കിൾ നാലഞ്ച് ബോട്ട് വാങ്ങിയിട്ടുണ്ട് . കരക്ക് കിടന്നാലും മീൻ കിട്ടിയ കണക്കിൽ പെടുത്തി ബ്ലാക്ക് മാണി വൈറ്റാക്കാം . മുടക്കുന്ന പണം തിരിക്കെത്തുന്ന വരെ മാത്രം സ്പിരിറ്റ് കടത്തൽ .അത് കഴിഞ്ഞാൽ നേരായ മാർഗ്ഗം . "''

"'പൈസയുണ്ടായിട്ടോ കള്ള് ഷാപ്പിൽ ഇന്ററസ്റ്റ് ഉണ്ടായിട്ടു അല്ല ഷാപ്പ് ലേലത്തിൽ പിടിച്ചത് . എന്റമ്മയെ കൊന്ന അയാളെ ഇല്ലായ്മ ചെയ്യണം . പണത്തിനു വേണ്ടി എന്തും ചെയ്യുന്ന സൂര്യൻ പണമല്ല ജീവിതമെന്നു മനസ്സിലാക്കണം "' മനോജ് മുഷ്ടി ചുരുട്ടി തറയിലാഞ്ഞിടിച്ചു

"""ഷാപ്പ് വേണം .. കള്ളിൽ സ്പിരിറ്റ് ചേർത്ത് വിൽക്കാനല്ല . പാലക്കാട് നിന്ന് കള്ള് വരുന്ന വണ്ടിയിൽ സ്പിരിറ്റും വരും പോകും . അടുത്ത ആഴ്ച ജെയ്‌മോൻ അങ്കിൾ വരും .അത് വരെ നമുക്ക് വെയിറ്റ് ചെയ്യാം ""'

"'റഫീഖ് തന്നെയേ ഉണ്ടായിരുന്നുള്ളോ ? അതോ കൂട്ടത്തിലാരെലും ?''''അയ്യർ റഫീഖിനെ നോക്കി .

"'തനിച്ചാ ..അതാ ശീലം . അതാവുമ്പോ കൂട്ടത്തിലുള്ളവനെ നോക്കണ്ട .പുറകീന്ന് കുത്തൂന്ന് പേടിക്കുകയും വേണ്ട "'' റഫീഖ് അടുത്ത സിഗരറ്റ് എടുത്തു .

"'വിശക്കുന്നുണ്ട് രുക്കൂ ..ഹോട്ടലിൽ അവർ പൂട്ടിയിട്ടിരിക്കയായിരുന്നു ."" റഫീഖ് പുകയൂതി വിട്ടിട്ട്

💬 Comments

View all comments