Chapter Title : അവളിലേക്കുള്ള ദൂരം 2 [Little Boy]
യാത്ര പറഞ്ഞു കിടക്കാൻ ആയി പോയി...
പിന്നീട് രണ്ടു ദിവസം സാധാരണ പോലെ കടന്നു പോയി... ഇടക്ക് ജോമിച്ചൻ അവിടെ എത്തിയെന്നു പറയാൻ വിളിച്ചിരുന്നു.. അവിടെ എല്ലാം ഒക്കെ ആണെന്നറിഞ്ഞപ്പോൾ സമാധാനം ആയത്..
രാവിലത്തെയും രാത്രിയിലെയും ഭക്ഷണം മേഘ കൊണ്ടുവന്നുതരും...
അങ്ങനെ ദിവസങ്ങൾ നീങ്ങികൊണ്ടിരുന്നു....
ഒരു ദിവസം രാവിലെ പോകാനായി നോക്കുമ്പോൾ... മേഘ അവളുടെ സ്കൂട്ടർ നോക്കികൊണ്ടിരിക്കുക ആയിരുന്നു..
" എന്താ പറ്റിയെ,ഇന്ന് ഓഫീസിൽ പോകുന്നില്ലെ "
" പോകണം... എന്താണെന്ന് അറിയില്ല അലക്സ്.. വണ്ടി ഓൺ ആകുന്നില്ല "
"ഞാൻ ഒന്നു നോക്കട്ടെ " അതും പറഞ്ഞു ഞാൻ കുറെ ശ്രമിച്ചു,പക്ഷെ വണ്ടി ഓൺ ആയില്ല....
"മേഘ താൻ ഒരു കാര്യം ചെയ്യൂ... ഞാൻ കൊണ്ടു വിടാം"ഞാൻ പറഞ്ഞു
" അത്.. ഒരുപാട് ദൂരം ഉണ്ട് അലക്സ്.. തനിക്ക് നേരത്തെ ഓഫീസിൽ കയറാൻ പറ്റില്ല " മേഘ എന്നോട് പറഞ്ഞു..
"അത് സാരമില്ല വാ കയറ് "
അങ്ങനെ ഞങ്ങൾ ഒരുമിച്ചു ഓഫീസിലേക്ക് യാത്രയായി
"സർ വിളിച്ചിരുന്നോ " ഞാൻ മേഘയോടായി ചോദിച്ചു....
" ആം വിളിച്ചിരുന്നു.. അവിടെ എല്ലാം ഒക്കെ ആണെന്നാണ് പറഞ്ഞെ.. "
ജോമിയെ കുറിച്ച് പറഞ്ഞപ്പോൾ ആൾക്ക് നല്ല ഉത്സാഹം ആയി...
"നിങ്ങളുടെ ലവ് മാര്യേജ് ആയിരുന്നോ "
ഞാൻ ചോദിച്ചതും മേഘയിൽ ഒരു നാണം കലർന്ന പുഞ്ചിരി വിരിഞ്ഞു...
" അതെ... ഞങ്ങൾ ഒരുമിച്ച് പഠിച്ചതാ... 4 വർഷം കട്ട പ്രണയം... ഒടുക്കം കെട്ടി ഇവിടെ വരെ ആയി... പിന്നെ ഒത്തിരി ആൾകാർ ഒന്നും ഇല്ലാത്തതുകൊണ്ട് വലിയ എതിർപ്പ് ഒന്നും
💬 Comments
View all comments