0%

Chapter Title : പൊട്ടിയ കണ്ണികൾ [അവളിലേക്കുള്ള യാത്ര]

ലഭിച്ച പ്രതികരണങ്ങൾക്ക് നന്ദി കഥ തുടരുന്നു ...

.

ദിവസം 1:

രാവിലെ തന്നെ അശ്വിൻ അന്വേഷണം തുടങ്ങി. ലാപ്ടോപ്പ് തുറന്ന്, അശ്വതി പറഞ്ഞ പേരും പഴയ വിവരങ്ങളും ചേർത്തുവെച്ച് അവൻ സോഷ്യൽ മീഡിയ മുഴുവൻ അരിച്ചുപെറുക്കാൻ തുടങ്ങി. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം,... പഴയ ഫോട്ടോകൾ, കമന്റുകൾ, ഫ്രണ്ട്സ് ലിസ്റ്റുകൾ, ടാഗുകൾ എല്ലാം അവൻ പരിശോധിച്ചു. "ടിജോ" എന്ന പേരിൽ ഒരുപാട് അക്കൗണ്ടുകൾ കണ്ടെങ്കിലും അവരാരും അവൻ അന്വേഷിക്കുന്ന ടിജോ ആയിരുന്നില്ല.

ഉച്ചവരെ ലാപ്ടോപ്പിന് മുന്നിൽ കണ്ണ് നടട്ടിയിട്ടും ഒരു ചെറിയ തുമ്പ് പോലും കിട്ടിയില്ല.

"ഇവൻ സോഷ്യൽ മീഡിയയിൽ പോലുമില്ലേ..."

സ്വയം പിറുപിറുത്തുകൊണ്ട് അവൻ ലാപ്ടോപ്പ് അടച്ചു. പിന്നെ നേരെ അശ്വതി പറഞ്ഞിരുന്ന പഴയ അഡ്രസ്സിലേക്ക് പോയി. പക്ഷേ, ഗേറ്റിന് മുന്നിൽ കാർ നിർത്തി അവൻ ബെൽ അമർത്തി. ഒരു മധ്യവയസ്കൻ പുറത്തുവന്നു.

"ആരെയാ വേണ്ടത്...?"

"ടിജോ... കുറച്ചു വർഷം മുമ്പ് ഇവിടെ താമസിച്ചിരുന്ന..."

അയാൾ ഒരു നിമിഷം ആലോചിച്ചു.

"ഞങ്ങൾ ഈ വീട് വാങ്ങിയിട്ട് രണ്ട് വർഷമായി. അതിന് മുമ്പ് ആരായിരുന്നു ഇവിടെയെന്ന് എനിക്കറിയില്ല."

വീണ്ടും നിരാശ. അവിടെ നിന്ന് ഇറങ്ങിയ അശ്വിൻ പഴയ അയൽവീടുകളിലും കയറിയിറങ്ങി.

"ഓർമ്മയില്ല മോനെ...",

"അറിയില്ല..."

മേരി ആൻ്റി പറഞ്ഞ സ്ഥലത്തും ഒരേ മറുപടി മാത്രം.

അവിടുന്ന്  ടിജോ പഠിച്ചിരുന്ന പഴയ കോളേജിലെത്തി. ഓഫീസിൽ കയറി പഴയ അലുമ്നി രജിസ്റ്റർ പരിശോധിച്ചപ്പോൾ പേര് ഉണ്ടായിരുന്നു. പക്ഷേ, അതിന് ശേഷമുള്ള വിവരങ്ങളൊന്നും അവിടെയില്ലായിരുന്നു. ഗേറ്റിലെ പഴയ സെക്യൂരിറ്റിയും തലകുലുക്കി:

"ഇപ്പൊ കുറേ വർഷമായി കണ്ടിട്ടില്ല സാർ..."

സൂര്യൻ അസ്തമിക്കുമ്പോഴേക്കും അശ്വിൻ മാനസികമായി

💬 Comments

View all comments