0%

Chapter Title : പൊട്ടിയ കണ്ണികൾ [അവളിലേക്കുള്ള യാത്ര]

തളർന്നിരുന്നു. റൂമിൽ എത്തി അവൻ കുറച്ചുനേരം നിരാശപ്പെട്ടിരുന്നു... ഇരുന്നു. ഇത്ര വലിയ നഗരത്തിൽ ഒരാളെ കണ്ടെത്തുക ഇത്രയും ബുദ്ധിമുട്ടായിരിക്കുമെന്ന് അവൻ കരുതിയിരുന്നില്ല. രാത്രിയായപ്പോൾ അവൻ അശ്വതിയെ വിളിച്ചു.

"എന്തായി...?"

അവളുടെ ശബ്ദത്തിൽ പ്രതീക്ഷയുണ്ടായിരുന്നു.

"ഒന്നും കിട്ടിയില്ല."

അപ്പുറത്ത് കുറച്ചു നേരം കനത്ത നിശബ്ദതയായിരുന്നു.

"ആരെയും കിട്ടിയില്ലേ അശ്വിൻ...?"

"ഇല്ല."

"അവന്റെ ഫ്രണ്ട്സോ... പഴയ പരിചയക്കാരോ...?"

"ഒന്നുമില്ല."

അശ്വതി ഒരു ദീർഘനിശ്വാസം വിട്ടു.

"അപ്പോ ഇനി...?"

"നാളെ ഒരിക്കൽ കൂടി നോക്കും. അതും കഴിഞ്ഞിട്ടും ഒന്നും കിട്ടിയില്ലെങ്കിൽ വേറെ വഴി ആലോചിക്കാം."

"മ്മ്..."

അത്ര മാത്രം പറഞ്ഞ് അവൾ കോൾ അവസാനിപ്പിച്ചു. ഫോൺ താഴെ വെച്ച അശ്വിൻ ജനലിലൂടെ  പുറത്തേക്ക് നോക്കി നിന്നു. 'ടിജോ'... രണ്ടുദിവസം മുമ്പ് വരെ വെറുമൊരു പേരായിരുന്നു അത്. ഇപ്പോൾ ആ പേര് മാത്രം ബാക്കിയുണ്ട്, അതിന് പിന്നിലെ മനുഷ്യൻ എവിടെയാണെന്ന് മാത്രം ആർക്കും അറിയില്ല.

"നാളെ അവസാനമായി ഒന്നു കൂടി നോക്കാം."

പക്ഷേ, അടുത്ത ദിവസം അവനെ കാത്തിരുന്നത് വെറുമൊരു അന്വേഷണമായിരുന്നില്ല; അവന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒരു കൂടിക്കാഴ്ചയായിരുന്നു.

ദിവസം 2:

പിറ്റേന്ന് രാവിലെ തന്നെ അശ്വിൻ വീണ്ടും പുറത്തിറങ്ങി. ഇന്നലത്തെ നിരാശ മനസ്സിലുണ്ടായിരുന്നെങ്കിലും, ഇന്ന് എന്തെങ്കിലും കിട്ടുമെന്ന ചെറിയ പ്രതീക്ഷ അവൻ കൈവിട്ടില്ല. ആദ്യം ഇന്നലെ കിട്ടിയ ഫോൺ നമ്പറുകളിൽ വീണ്ടും വിളിച്ചു. ചില നമ്പറുകൾ നിലവിലില്ല, ചിലർക്ക് ടിജോയെ ഓർമ്മയില്ല, ഓർമ്മയുള്ളവർക്കാകട്ടെ അവൻ ഇപ്പോൾ എവിടെയാണെന്ന് അറിയുകയുമില്ല

അവിടെ നിന്ന് പഴയ പരിചയക്കാരെ തേടിയിറങ്ങി. ഒരാൾ മറ്റൊരു പേര് പറഞ്ഞു. അവിടെ ചെന്നപ്പോൾ അയാൾ മൂന്നാമതൊരാളെ ചൂണ്ടിക്കാട്ടി. രാവിലെ

💬 Comments

View all comments