0%

Chapter Title : പൊട്ടിയ കണ്ണികൾ [അവളിലേക്കുള്ള യാത്ര]

ചിലതിന് ചുവന്ന പേന കൊണ്ട് വട്ടം വരച്ചിട്ടുണ്ടായിരുന്നു. പത്തു മിനിറ്റോളം ആ മുറിയിൽ കനത്ത നിശ്ശബ്ദത പടർന്നു.

അവസാനം അശ്വിൻ തലയുയർത്തി:

"സാർ... ഇതിൽ പല സ്ഥലത്തും 'C' എന്ന് മാത്രം എഴുതിയിട്ടുണ്ടല്ലോ."

ജോസഫ് തലയാട്ടി.

"ചെന്നൈ എന്ന് എനിക്ക് നൂറു ശതമാനം ഉറപ്പില്ലാത്തതുകൊണ്ടാണ്. പക്ഷേ എന്റെ ശക്തമായ സംശയം അവിടെയാണ്. ടിജോയുടെ മൊബൈൽ റെക്കോർഡിൽ ട്രേസ് ചെയ്തപ്പോൾ അവസാനം കിട്ടിയ ലൊക്കേഷൻ തമിഴ്നാടാണ്.  കൃത്യമായ അഡ്രസ് കിട്ടിയില്ല."

"ഇത് അഞ്ചാറ് വർഷം പഴയ വിവരമല്ലേ സാർ? ഇപ്പോൾ അവിടെ ഒന്നും ഉണ്ടാകാൻ സാധ്യതയില്ലല്ലോ."

"മനുഷ്യർ മാറിയാലും ഓർമ്മകൾ മായില്ല അശ്വിൻ,"

ജോസഫ് ശാന്തമായി പറഞ്ഞു.

"ആരെങ്കിലും എവിടെയെങ്കിലും അവനെ ഓർക്കുന്നുണ്ടാകും."

അശ്വിൻ മെല്ലെ തലകുലുക്കി.

"സാർ... ഞാൻ സഹായിക്കാം. ഞാൻ ചെന്നൈയിലേക്ക് പോകാം."

ജോസഫ് ഉടനെ മറുപടി പറഞ്ഞില്ല. അയാൾ കുറച്ചുനേരം അശ്വിന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.

"എന്തിന്? എന്താണ് നിനക്ക് ഇതിൽ ഇത്ര താൽപര്യം?"

ആ ചോദ്യം കേട്ടപ്പോൾ അശ്വിൻ ഒന്ന് പതറി. അശ്വതിയുടെയോ മേരി ആന്റിയുടെയോ പേര് പറയാൻ അവന് കഴിയില്ലായിരുന്നു. അവൻ ഒരു നെടുവീർപ്പോടെ പറഞ്ഞു:

"ഒരാളുടെ ജീവിതം അവൻ തകർത്തിട്ടുണ്ട് സാർ. അവൾക്ക് നീതി കിട്ടണം."

ജോസഫ് എഴുന്നേറ്റ് അലമാരയിൽ നിന്ന് ഒരു ചെറിയ കവറെടുത്തു. അതിൽ മൂന്ന് ഫോട്ടോകൾ ഉണ്ടായിരുന്നു—ഒരു പഴയ ഹോട്ടലിന്റെ ബോർഡ്, ഒരു കോളേജ് കെട്ടിടം, ഒരു പഴയ ബസ് ടിക്കറ്റ്.

"ഇതാണ് എന്റെ അന്വേഷണത്തിന്റെ അവസാന സ്റ്റോപ്പ്. അശ്വിൻ... നീ പോകുകയാണെങ്കിൽ ഒരു കാര്യം ഓർക്കണം. നിനക്ക് ഉറപ്പുള്ള ആൾക്കാരോട് മാത്രം  ടിജോയെ പറ്റി 

💬 Comments

View all comments