0%

Chapter Title : പൊട്ടിയ കണ്ണികൾ [അവളിലേക്കുള്ള യാത്ര]

എടുത്തു.

"എന്റെ അന്വേഷണത്തിൽ ഒരു വലിയ വിടവുണ്ട്. കേരളത്തിൽ നിന്ന് ടിജോ ഒരു കാലത്തേക്ക് അപ്രത്യക്ഷനാകുന്നുണ്ട്. ഏകദേശം ഏഴ് മാസം. ഈ ഏഴ് മാസത്തിനിടയിൽ അവൻ എവിടെയായിരുന്നു എന്നതിന് വ്യക്തമായ തെളിവ് എനിക്ക് കിട്ടിയിട്ടില്ല. പക്ഷേ ചെന്നൈ ആയിരിക്കാമെന്ന് എനിക്ക് ശക്തമായ സംശയമുണ്ട്. ആ ഏഴ് മാസം മനസ്സിലായാൽ ടിജോയെ മുഴുവൻ മനസ്സിലാകും."

അശ്വിൻ പതുക്കെ ചോദിച്ചു.

"സാർ... നിങ്ങൾക്ക് തന്നെ ചെന്നൈയിൽ പോയി അന്വേഷിക്കാമായിരുന്നില്ലേ?"

ജോസഫ് മങ്ങിയൊരു പുഞ്ചിരിയോടെ അകത്തെ മുറിയിലേക്ക് കണ്ണോടിച്ചു. ആ നോട്ടം പിന്തുടർന്ന് അശ്വിനും നോക്കി. അകത്ത് ഒരു കിടക്കയിൽ ചലനമറ്റ് കിടക്കുന്ന ഒരു സ്ത്രീ. ജോസഫ് വളരെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു:

"അവൾ എന്റെ ഭാര്യയാണ്. അഞ്ച് വർഷമായി കിടപ്പിലാണ്. അവളെ വിട്ട് ഒരാഴ്ച പോലും എനിക്ക് പുറത്ത് നിൽക്കാൻ കഴിയില്ല. അതുകൊണ്ടാണ് നീ ചെന്നൈയിൽ ജോലി ചെയ്തിട്ടുണ്ട് എന്ന് കേട്ടപ്പോൾ ഞാൻ നിന്നെ വിളിച്ചത്."

ജോസഫ് ഫയൽ അവന്റെ മുന്നിലേക്ക് നീക്കി.

"ഇത് ഇവിടെ ഇരുന്ന് വായിക്കാം. പക്ഷേ ഒരു കാര്യം മാത്രം... ചെന്നൈയിൽ പോയാൽ കണ്ണ് തുറന്ന് നടക്കണം. കാരണം അവിടെ നിന്ന് പോയ അവൻ പിന്നെ ഒരിക്കലും അവിടേക്ക് തിരികെ പോയിട്ടില്ല..."

ആ വാക്കുകൾ കേട്ടപ്പോൾ അശ്വിൻ പതുക്കെ ഫയലിന്റെ ആദ്യ പേജ് തുറന്നു. അതേസമയം, ജോസഫിന്റെ മുഖത്ത് വർഷങ്ങളായി അടക്കിവെച്ചിരുന്ന മറ്റൊരു സത്യം കൂടി പുറത്തുവരാൻ സമയത്തിനായി കാത്തുനിൽക്കുന്നുണ്ടായിരുന്നു.

അശ്വിൻ ഫയലിന്റെ ആദ്യ പേജ് തുറന്നു. ഓരോ പേജിലും തീയതികൾ, സ്ഥലങ്ങൾ, ഫോൺ നമ്പറുകൾ, കുറിപ്പുകൾ. ചില പേരുകൾ കറുത്ത മഷി കൊണ്ട് മായ്ച്ചിരുന്നു.

💬 Comments

View all comments