Chapter Title : പൊട്ടിയ കണ്ണികൾ [അവളിലേക്കുള്ള യാത്ര]
പേരും മാനവും ഓർത്തു ഒത്തുതീർപ്പാക്കി. പണം കൊടുത്തു, നഷ്ടപരിഹാരം കൊടുത്തു, കേസ് കോടതിയിലെത്താതിരിക്കാൻ സ്വാധീനം ഉപയോഗിച്ചു. എന്ത് വില കൊടുത്തിട്ടായാലും മകനെ ജയിലിൽ പോകാൻ അനുവദിച്ചില്ല. അത്രക്ക് കാശുണ്ട് അയാളുടെ കയ്യിൽ”
അശ്വിൻ അറിയാതെ ചോദിച്ചു.
"എന്തിനാ...?"
"ഒരു അച്ഛന് വേറെ എന്ത് കാരണം വേണം? സ്വന്തം മകൻ ജയിലിൽ പോകരുത്, കുടുംബപ്പേര് നശിക്കരുത്... അത്രയേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഓരോ തവണയും അയാൾ മകനെ രക്ഷിക്കുകയല്ല ചെയ്തത്, അടുത്ത കുറ്റം ചെയ്യാനുള്ള ധൈര്യമാണ് കൊടുത്തത്. 'ഞാൻ എന്ത് ചെയ്താലും അപ്പൻ വന്ന് രക്ഷിക്കും' എന്ന് ടിജോ പഠിച്ചു."
ആ വാക്കുകൾ കേട്ടപ്പോൾ അശ്വിൻ അറിയാതെ കസേരയിലേക്ക് ചാരിയിരുന്നു. അവന്റെ മനസ്സിലൂടെ മേരി ആന്റിയുടെയും ടീനയുടെയും മുഖം കടന്നുപോയി. ഒരു വീട്ടിനെ സംരക്ഷിക്കാനായി ചെയ്ത ഓരോ ഒത്തുതീർപ്പും എത്ര പേരുടെ ജീവിതമാണ് തകർത്തതെന്ന് അവൻ ചിന്തിച്ചു.
ജോസഫ് അവനെ നോക്കി.
"റിട്ടയർ ചെയ്തിട്ടും ഞാൻ എന്തുകൊണ്ട് ഈ ഫയൽ സൂക്ഷിക്കുന്നു എന്ന് നീ ചോദിച്ചില്ലേ? ചില കേസുകൾ ജോലി തീർന്നാൽ അവസാനിക്കും. പക്ഷേ ചില കേസുകൾ മനസ്സിൽ നിന്നാണ് അവസാനിപ്പിക്കേണ്ടത്. ടിജോ അങ്ങനെയൊരു കേസാണ്. അവനെ തോൽപ്പിക്കണമെങ്കിൽ അവനെക്കാൾ ക്ഷമ നിനക്കുണ്ടാകണം."
ജോസഫ് ഒരു ഗ്ലാസ് വെള്ളം അവന്റെ നേരെ നീക്കി. അശ്വിൻ ഗ്ലാസ് വാങ്ങി ഒരു കവിൾ കുടിച്ചു.
"സാർ... ഇപ്പോൾ എനിക്ക് എന്ത് ചെയ്യാൻ കഴിയും?"
ജോസഫ് ചോദിച്ചു:
"ചെന്നൈയിൽ നിനക്ക് ഇപ്പോഴും പരിചയക്കാരുണ്ടോ?"
"ഉണ്ട് സാർ, പല മേഖലകളിലും."
ജോസഫിന്റെ കണ്ണുകളിൽ ചെറിയൊരു പ്രതീക്ഷ തെളിഞ്ഞു. അയാൾ അലമാരയിൽ നിന്ന് മറ്റൊരു ചെറിയ ഫയൽ
💬 Comments
View all comments