0%

Chapter Title : പൊട്ടിയ കണ്ണികൾ [അവളിലേക്കുള്ള യാത്ര]

എന്തായാലും അതൊരു നല്ല ബന്ധം അല്ലെന്ന് എനിക്ക് മനസിലായി. ഈ ഫയൽ ഞാൻ ഔദ്യോഗികമായി വർഷങ്ങൾക്കുമുമ്പ് അടച്ചതാണ്. പക്ഷേ, വ്യക്തിപരമായി ഇന്നുവരെ അടച്ചിട്ടില്ല. റിട്ടയർ ചെയ്തിട്ടും ഈ ഒരൊറ്റ ഫയൽ മാത്രം ഞാൻ വീട്ടിലേക്ക് കൊണ്ടുവന്നു. അതിനു പല കാരണങ്ങൾ ഉണ്ട്…"

"എന്തിനാ?"

ജോസഫ് മറുപടി പറയാൻ തിടുക്കം കാട്ടിയില്ല. ജനലിലൂടെ പുറത്തേക്ക് ഒന്ന് നോക്കിയ ശേഷം വീണ്ടും അശ്വിൻ്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു:

"കാരണം... അന്നത്തെ തെളിവുകൾ വച്ച്  ടിജോ ശിക്ഷിക്കപ്പെടില്ല. അവൻ ജയിലിൽ പോകില്ല.... അവൻ രക്ഷപ്പെടും."

അശ്വിന്റെ നെഞ്ചിടിപ്പ് കൂടി.

"എങ്ങനെ?"

ജോസഫ് ചെറിയൊരു പുഞ്ചിരിയോടെ ഫയൽ പതുക്കെ തുറന്നു. അകത്ത് വർഷങ്ങൾ പഴക്കമുള്ള കുറെ രേഖകൾ, ഫോട്ടോകൾ, കൈയെഴുത്ത് കുറിപ്പുകൾ, ന്യൂസ് കട്ടിങ്ങുകൾ ഉണ്ടായിരുന്നു. അവയിൽ ഒന്നിൽ വിരൽ വെച്ചുകൊണ്ട് ജോസഫ് ചോദിച്ചു:

"നിനക്ക് തോന്നുന്നുണ്ടോ ടിജോ ഇത്രയും വർഷം ശിക്ഷിക്കപ്പെടാത്തത് അവന്റെ മിടുക്ക് കൊണ്ടാണെന്ന്?"

അശ്വിൻ ഒന്നും പറഞ്ഞില്ല.

"അല്ല,"

ജോസഫിന്റെ ശബ്ദം ഗൗരവമായി.

"ഓരോ തവണയും അവൻ ചെയ്ത കുറ്റത്തെക്കാൾ വലുതായിരുന്നു അവനെ രക്ഷിക്കാൻ ആരോ ചെയ്ത ശ്രമം."

അശ്വിൻ മുന്നോട്ട് ആഞ്ഞിരുന്നു.

"ആര്?"

ജോസഫ് വളരെ പതുക്കെ പറഞ്ഞു:

"ഫിലിപ്പ്. അവൻ്റെ ഡാഡി..."

ആ പേര് കേട്ടതും അശ്വിൻ ഒന്ന് ഞെട്ടി.

"ഫിലിപ്പ് അങ്കിളോ...?"

"അതെ. ഓരോ തവണയും മകനെ രക്ഷിച്ചുകൊണ്ട് ഒരു അച്ഛനെന്ന നിലയിൽ ഏറ്റവും വലിയ തെറ്റ് ചെയ്ത മനുഷ്യൻ. ആദ്യത്തെ തവണ മകനെ നിയമത്തിന് വിട്ടുകൊടുക്കേണ്ട സമയത്ത് രക്ഷിച്ചു. രണ്ടാമത്തെ തവണ ഇതാണ് അവസാനമെന്ന് കരുതി വീണ്ടും രക്ഷിച്ചു. മൂന്നാമത്തെ തവണ കുടുംബത്തിന്റെ

💬 Comments

View all comments